കഴിഞ്ഞ വര്‍ഷം തന്നെ വിവാഹിതരായി... ഇത് ഞങ്ങളുടെ ചെറിയൊരു സീക്രട്ട്‌; വീഡിയോയുമായി ദിയ കൃഷ്ണ

സെപ്റ്റംബര്‍ 5ന് ആയിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായത്. വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ തന്റെ ഒഫീഷ്യല്‍ താലികെട്ട് നേരത്തെ കഴിഞ്ഞതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ ഇപ്പോള്‍.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. 2023ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് അശ്വിന്‍ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ചെറിയൊരു സീക്രട്ട്‌ എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്.

എന്ത് സംഭവിച്ചാലും ഒരുമിച്ച് നില്‍ക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം പരസ്പരം വാക്ക് നല്‍കിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയില്‍ ദിയ കുറിച്ചു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തില്‍ പങ്കെടുത്തിട്ടുള്ളു.

ഇത് ഒന്നൊന്നര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകര്‍ കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. താലികെട്ടുന്നതിന് പകരം മംഗളസൂക്തം ദിയയെ അണിയിക്കുകയാണ് അശ്വിന്‍ ചെയ്തത്. പഴയൊരു ബാംഗ്ലൂര്‍ വ്‌ളോഗില്‍ ദിയ മംഗളസൂക്തം ധരിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നുവെന്ന കമന്റുകളും എത്തുന്നുണ്ട്.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ