മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കാത്തത് എന്തുകൊണ്ട് ; തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

ഇതുവരെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍. താരങ്ങള്‍ക്ക് വേണ്ടി എഴുതാറില്ലാത്തത് കൊണ്ടാണോ ഇരുവരെയും നായകരാക്കാത്തത് എന്ന ചോദ്യത്തിനായിരുന്നു ദിലീഷിന്റെ പ്രതികരണം.
താരങ്ങള്‍ക്കു വേണ്ടി എന്നല്ല ആര്‍ക്കു വേണ്ടിയും എഴുതിയിട്ടില്ല. ഫഹദിനു വേണ്ടിയും കഥ എഴുതിയിട്ടില്ല. നമ്മള്‍ ഒരു കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും ചേരുന്ന ഒരു ആക്ടറിനെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഓരോ കഥകള്‍ എഴുതുമ്പോഴും അത് മമ്മൂക്ക ചെയ്തിരുന്നെങ്കില്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. അവരെ വച്ച് പടം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നുമുണ്ട്. ആലോചിക്കാറുണ്ട്. ആലോചനകള്‍ പൂര്‍ണതയിലെത്താത്തതുകൊണ്ടാണ്. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

എല്ലാ കഥകളും നമുക്ക് പൂര്‍ണതയിലേക്ക് എത്തിക്കാന്‍ പറ്റില്ല. ഞാന്‍ ഒരു സിനിമ എടുക്കാന്‍ 3-4 കൊല്ലമെടുക്കും. അങ്ങനെ വരുന്നൊരു സിനിമയില്‍ ചേരുന്നൊരു ക്യാരക്ടര്‍ ഉണ്ടാവണം. അവരുടെയൊക്കെ മുന്‍പില്‍ െചല്ലുമ്പോള്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള ഒരു കഥയുമായി വേണ്ടേ ചെല്ലാന്‍. അതിനുവേണ്ടി കാത്തിരിക്കുന്നു. ദിലീഷ് വ്യക്തമാക്കി.

ഇന്ന് തിയേറ്ററുകളിലെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സില്‍ ഒരു പ്രധാന കഥാപാത്രത്തെ ദിലീഷ് അവതരിപ്പിക്കുന്നുണ്ട്

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍