ചിരഞ്ജീവി എന്ത്, എന്റെ സിനിമയാണ് വലുത് റിലീസ് മാറ്റാന്‍ സമ്മതിക്കില്ല: ബാലയ്യയുടെ മുന്നറിയിപ്പ്

ചിരഞ്ജീവി ചിത്രത്തിന് വേണ്ടി തന്റെ സിനിമയുടെ റിലീസ് മാറ്റാന്‍ കഴിയില്ലെന്ന് തെലുങ്ക് നടന്‍ ബാലകൃഷ്ണ. നടന്റെ പുതിയ സിനിമയായ എന്‍ബികെ 107 എന്ന സിനിമ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനി ചെറിയ പ്രതിസന്ധിയിലാണിപ്പോള്‍. മൈത്രി മൂവീസ് ആണ് ബാലയ്യയുടെ ഈ സിനിമ നിര്‍മ്മിക്കുന്നത്. ഇതേ കമ്പനി തന്നെയാണ് നടന്‍ ചിരഞ്ജീവിയുടെ വാല്‍തൈര്‍ വീരയ്യ എന്ന സിനിമയും നിര്‍മ്മിച്ചിരിക്കുന്നത്.

തങ്ങളുടെ സിനിമയുടെ റിലീസ് അടുത്ത വര്‍ഷം മകര സംക്രാന്തിക്ക് റിലീസ് ചെയ്യണമെന്നാണ് രണ്ട് താരങ്ങളും താല്‍പര്യപ്പെടുന്നത്. എന്നാല്‍ രണ്ട് സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ ഒരു സമയത്ത് റിലീസ് ചെയ്യുന്നത് തങ്ങള്‍ക്ക് നഷ്ടമാണുണ്ടാക്കുകയെന്ന് മൈത്രി മൂവീസ് കണക്കു കൂട്ടുന്നു. അതിനാല്‍ ബാലയ്യയുടെ സിനിമ ഡിസംബര്‍ 23 ലേക്ക് മാറ്റാനാണ് നിര്‍മാതാക്കള്‍ താല്‍പര്യപ്പെടുന്നത്.

എന്നാല്‍ ബാലയ്യയുടെ അടുത്ത വൃത്തങ്ങള്‍ ഈ തീരുമാനത്തോട് യോജിക്കുന്നില്ല. പ്രധാനപ്പെട്ട ദിവസത്തിലെ റിലീസ് മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റാന്‍ പറ്റില്ലെന്ന ഉറച്ച തീരുമാനത്തില്‍ ആണത്രെ ബാലയ്യ. മൈത്രി മൂവീസിന് നടന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍