ഗപ്പിയ്ക്കു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി ചേതന്‍ ജയലാല്‍

മറ്റൊരു മികച്ച വേഷവുമായി പ്രശസ്ത ബാലതാരം ചേതന്‍ ജയലാല്‍ ഫഹദ് ചിത്രം കാര്‍ബണിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചേതന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കണ്ണന്‍ എന്നാണ് ചേതന്റെ കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍ നായകനായയെത്തുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായിക.
സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വേണുവാണ്. വിശാല്‍ ഭരദ്വാജ് സംഗീതമൊരുക്കുന്ന കാര്‍ബണിനായി ബോളിവുഡ് ക്യാമറമാന്‍ കെ.യു മോഹനനുമെത്തുന്നു. ജനുവരി 19ന് ഈ സിനിമ തീയേറ്ററുകളിലെത്തും.

പോയട്രി ഫിലിംസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നാവിസ് സേവ്യര്‍, എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിനും മംമ്തയ്ക്കും പുറമേ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍ ആചാരി, വിജയരാഘവന്‍, നെടുമുടി വേണു, ഷറഫുദ്ദീന്‍, കൊച്ചു പ്രേമന്‍, പ്രവീണ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഒട്ടനവധി മലയാള സിനിമകളില്‍ ബാലതാരമായി വേഷമിട്ട ചേതന്‍ 2012ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. എങ്കിലും 2016ല്‍ റിലീസ് ചെയ്ത ഗപ്പിയിലൂടെയാണ് ചേതന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചേതനായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം . ഇതിലെ പ്രകടനത്തിന് കേരളസംസ്ഥാന അവാര്‍ഡുള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ ചേതനെ തേടിയെത്തിയിട്ടുണ്ട്.

Latest Stories

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്