ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജിന് നായിക ഐശ്വര്യലക്ഷ്മി; പ്രയാഗയും മിയയും ഐമയും പ്രധാനവേഷങ്ങളില്‍

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ കന്നി സംവിധാന സംരംഭം ബ്രദേഴ്സ് ഡേയില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരും.. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്. ഇതിന് ശേഷമാകും പൃഥ്വി ബ്രദേഴ്സ് ഡേയുടെ ഭാഗമാകുക.

“9” ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് ആദ്യമാിയ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു 9. മംമ്തയായിരുന്നു നായികയായി എത്തിയത്. വിജയ് സൂപ്പറും പൗര്‍ണമിയും ആണ് ഐശ്വര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആസിഫ് അലിയും ഐശ്വര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥുമായി ഷാജോണ്‍ പൃഥ്വിയെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായ പൃഥ്വി അത് ഷാജോണ്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. ജിത്തു ദാമോദറാണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുന്നത്. നാദിര്‍ഷയുടേതാണ് സംഗീതം.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍