പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ ഞങ്ങള്‍ മുന്നോട്ടു വന്നിരുന്നു, ഇന്ന് ഞങ്ങളെ സഹായിക്കണം: വിജയ് ദേവരകൊണ്ട

പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട. ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ ഏറെപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് താരത്തിന്റെ ട്വീറ്റ്.

“”ഞങ്ങള്‍ കേരളത്തിനായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ ചെന്നൈയ്ക്കായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ സൈന്യത്തിനായി മുന്നോട്ടു വന്നിരുന്നു. കോവിഡിനെതിരെയും മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം…”” എന്നാണ് വിജയ് ദേവരകൊണ്ടയുടെ കുറിപ്പ്.

2018-ലെ പ്രളയകാലത്ത് കേരളത്തിനായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട നല്‍കിയിരുന്നു. തെലങ്കാനയ്ക്ക് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

50 ലക്ഷം രൂപയാണ് നടന്‍ ജൂനിയര്‍ എന്‍ടിആര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 6000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍