രാമലീലയ്ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും; സിനിമ ആരംഭിച്ചു

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കളിക്കോട്ട പാലസില്‍ ആരംഭിച്ചു.അജിത് വിനായകാ ഫിലിംസിന്റെ ബാനറില്‍ വിനായകാ അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുരൂഹതകള്‍ ഒരുക്കി ജേര്‍ണി കം ത്രില്ലറായിരിക്കും ചിത്രം.ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.

തെന്നിന്ത്യന്‍ നടി തമന്ന നായികയാകുന്ന ചിത്രത്തില്‍ മറ്റു ഭാഷകളിലെ അഭിനേതാക്കള്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ അഞ്ചു പ്രമുഖ വില്ലന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സംവിധായകനായ അരുണ്‍ ഗോപി പറഞ്ഞു.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം -സാം സി.എസും ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുണ്‍,മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യം ഡിസൈന്‍-പ്രവീണ്‍ വര്‍മ്മ,അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ്.ആര്‍.നായര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -രതീഷ് പാലോട്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ്- ഷിഹാബ് വെണ്ണല, ആന്റണി കുട്ടമ്പുഴ.കൊച്ചി, യു.പി, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം.

Latest Stories

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ