വസ്ത്രം പൂര്‍ണമായി അഴിച്ചു, വിമുഖത കാണിച്ചപ്പോള്‍ വിദേശികള്‍ മാത്രമേ കാണുകയുള്ളൂ എന്ന് പറഞ്ഞു: അശ്ലീല സീരിസില്‍ അഭിനയിച്ച യുവാവ്

അശ്ലീല സീരിസില്‍ അഭിനയിക്കേണ്ടി വന്നിട്ടും പരാതി കൊടുക്കാന്‍ വൈകിയതിനെ കുറിച്ച് പറഞ്ഞ് യുവാവ്. വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് ആണ് കബളിപ്പിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു എന്ന പരാതിയുമായി രംഗത്തെത്തിയത്. സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി എന്നാണ് യുവാവ് പറയുന്നത്.

യുവാവിന്റെ വാക്കുകള്‍:

എഗ്രിമെന്റില്‍ ഒപ്പിടുമ്പോള്‍ ആലോചിക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. വേറെ കുഴപ്പം ഒന്നും വരില്ലെന്ന് പറഞ്ഞാണ് ഒപ്പ് ഇടീപ്പിച്ചത്. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഇതൊരു അഡല്‍റ്റ്‌സ് ഓണ്‍ലി കണ്ടന്റ് ഉള്ള കണ്ടന്റ് ആണ്, ഇങ്ങനെയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് എന്നൊക്കെ. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോ അഞ്ച് ലക്ഷം രൂപ തരണമെന്ന് പറഞ്ഞു. അത് എനിക്ക് കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന വീട്ടില്‍ മൊബൈലിന് റേഞ്ച് ഉണ്ടായിരുന്നില്ല.

എഗ്രിമെന്റ് സൈന്‍ ചെയ്ത ഉടന്‍ എനിക്ക് 20000 രൂപ തന്നു. 18+ സിനിമകള്‍ എന്ന് പറഞ്ഞാല്‍ പൂര്‍ണമായും വസ്ത്രം അഴിച്ചിട്ട് അല്ല ചെയ്യുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും വസ്ത്രം അഴിപ്പിച്ചാണ് ചെയ്യിപ്പിച്ചത്. ഷൂട്ട് ചെയ്യുമ്പോള്‍ വിമുഖത കാണിച്ചപ്പോള്‍ മലയാളികള്‍ കാണില്ല, തിരിച്ചറിയില്ല, വിദേശികള്‍ മാത്രമേ കാണുകയുള്ളുവെന്ന് പറഞ്ഞു. ദേഹത്തുള്ള ടാറ്റൂകളും ഡോട്ടുകളും മായ്ച്ച്, മുടി കളര്‍ ചെയ്തു. എന്റെ പേര് നരേഷ് എന്നാണ് കൊടുത്തിരുന്നത്.

ഒ.ടി.ടിയില്‍ അല്ലാതെ മറ്റ് എവിടെയും ഇത് പോകില്ലെന്ന് പറഞ്ഞ് ടെലഗ്രാമിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റര്‍ റിലീസ് ചെയ്തു. യൂട്യൂബില്‍ പ്രൊമോഷന്‍ വീഡിയോ ഇട്ടു. ഇത് കണ്ട് വീട്ടില്‍ അറിഞ്ഞു. അനിയന്‍ വിളിച്ച് വീട്ടിലോട്ട് വരരുത് എന്ന് പറഞ്ഞു. എട്ട് വര്‍ഷമായി സിനിമ-സീരിയല്‍ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുകയാണ്. ഒരു സുപ്രഭാതത്തില്‍ സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി.

കൂടെ അഭിനയിച്ച ഒരു ബോംബെക്കാരിയായ ആര്‍ട്ടിസ്റ്റിനും എനിക്കും മാത്രമേ എഗ്രിമെന്റ് ഉണ്ടായിരുന്നുള്ളു. അവര്‍ക്ക് ഇത് എന്താണ് സംഭവമെന്ന് അറിയില്ല. അവരുടെ കുറച്ച് സീന്‍ ഷൂട്ട് ചെയ്ത് 1000 രൂപ കൊടുക്കുകയാണ് ചെയ്ത്. എഗ്രിമെന്റ് രണ്ട് ദിവസം കഴിഞ്ഞ് അയച്ച് തരാമെന്ന് പറഞ്ഞു. അത് വായിച്ച് നോക്കി കേസ് മൂവ് ചെയ്യാന്‍ പറ്റും അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ കാത്തിരുന്നത്.

Latest Stories

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും