'വഴിപോക്കന്‍ സ്റ്റാറില്‍ നിന്നും കമല്‍ഹാസനൊപ്പം'; ഇന്ത്യന്‍ 2വില്‍ നന്ദു പൊതുവാളും

ശങ്കര്‍-കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’വില്‍ നടന്‍ നന്ദു പൊതുവാളും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. നന്ദു അഭിനയിക്കുന്ന കാര്യം നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് സ്ഥിരീകരിച്ചത്. വെട്ടം സിനിമയിലെ ‘വഴിപോക്കന്‍’ കഥാപാത്രത്തിലൂടെയാണ് നന്ദു ശ്രദ്ധ നേടുന്നത്.

ബാദുഷയുടെ കുറിപ്പ്:

മലയാള സിനിമയില്‍ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാള്‍, നന്ദുവേട്ടന്‍ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിന്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു. മിമിക്രി ലോകത്തു നിന്നെത്തി അഭിനയം തുടങ്ങി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടന്‍.

വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്. ഇപ്പോഴിതാ ഇന്ത്യന്‍ 2ല്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ നന്ദുവേട്ടനെത്തുമ്പോള്‍ അത് അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടന്‍ കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ.. കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ.. എല്ലാ ആശംസകളും

അതേസമയം, 2020ല്‍ ചിത്രീകരണം ആരംഭിച്ച ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് പലവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്നു. ഓഗസ്റ്റ് അവസാനമാണ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ വേഷമിട്ട ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. 200 കോടി ബജറ്റിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നത്.

Latest Stories

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി