നടന്‍ ലോകേഷ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തു

തമിഴ് സീരിയല്‍ താരമായ ലോകേഷ് രാജേന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബര്‍ രണ്ടിന് അവശ നിലയില്‍ കണ്ടെത്തിയ നടനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നടന്‍ ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

കോയമ്പേട് ബസ് സ്റ്റേഷനില്‍ വെച്ച് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച നടനെ കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌നടത്തിയ പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകേഷ് മദ്യത്തിന് അടിമയായിരുന്നു എന്നും പോലീസ് പറയുന്നു.

കുറച്ചു നാളായി ഭാര്യയുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ ദിവസം ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന്, ലോകേഷ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ലോകേഷ് ജനപ്രിയ സീരിയലായ ‘മര്‍മ്മദേശ’ത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

Latest Stories

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'

പുടിന്റെ മാസ് ഷോ, മോസ്‌കോ തെരുവുകളില്‍ പിടിച്ചെടുത്ത അമേരിക്കന്‍ -ബ്രിട്ടീഷ് ടാങ്കുകള്‍; കൊടി പോലും മാറ്റാതെ തൂക്കിയെടുത്ത് പ്രദര്‍ശനം

എന്റെ എന്‍ട്രിയുണ്ട്, പാട്ട് ഇട്ടിട്ടും പോയില്ല, ഞാന്‍ ബാക്കിലിരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു..; ജീന്‍ പോള്‍ വഴക്ക് പറഞ്ഞെന്ന് ഭാവന

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക