സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും ഇത് അവകാശപ്പെടാന്‍ പറ്റില്ല, ആദിക്ക് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പോലും കടത്തിവെട്ടുന്ന സാറ്റലൈറ്റ് തുകയുമായി പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി. ആറു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ടെലിവിഷന്‍ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ലാല്‍സലാം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എയര്‍ ചെയ്യുന്ന അമൃതാ ടിവിയാണ് ആദിയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന് ഇത്ര ഉയര്‍ന്ന സാറ്റലൈറ്റ് തുക ലഭിക്കുമ്പോള്‍ അത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ അത്ര ഉയരത്തിലാണെന്നുള്ള സൂചനയാണ് നല്‍കുന്നത്. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ആദിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫസ്റ്റ്‌ലുക്ക് ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റ്‌സ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരുന്നത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയുടെ നട്ടെല്ലായി മാറിയത് പോലെ പ്രണവ് മോഹന്‍ലാലും വളര്‍ന്നുവരുമെന്നാണ് ആരാധകവൃന്ദം പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം നരസിംഹം റിലീസ് ചെയ്ത ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്.

Latest Stories

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്