'എ ഷോട്ട് ബ്രേക്ക് ഇൻ ഇന്ത്യന്‍ 2';ഇനി ഷൂട്ട് കമല്‍ഹാസന്‍ എത്തിയതിന് ശേഷം

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം’ഇന്ത്യന്‍ 2’വിന് താല്‍ക്കാലിക ഇടവേള. സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ പ്രത്യേക ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിതിനു ശേഷമാണ് ഇടവേള നൽകിയത്. കാജല്‍ അഗര്‍വാള്‍, ബോബി സിംഹാ എന്നിവരടങ്ങുന്ന ഭാഗങ്ങളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.

ഇനി ചിത്രീകരിക്കാനുള്ളത് കമല്‍ ഹാസനുള്ള ഭാഗമാണ്. സെപ്റ്റംബര്‍ 15 ന് ടീമിനൊപ്പം കമല്‍ ഹാസന്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍ 2’ലെ തന്റെ കഥാപാത്രത്തിനായി താരം വന്‍ മേക്ക് ഓവറിലായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

തെന്നിന്ത്യയില്‍  ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘ഇന്ത്യന്‍’. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്‌മാനാണ്. എന്നാല്‍ രണ്ടാം ഭഗത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ഇന്ത്യന്‍ 2’ നിര്‍മ്മിക്കുന്നത്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്