സത്യത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല, അന്നത്തെ മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണ്: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ തന്റെ തുടക്കകാലം ഏറെ കഷ്ടതകള്‍ നിറഞ്ഞതാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ലെന്ന അവസ്ഥ എത്തിയപ്പോള്‍ നടന്‍ താമസിച്ചിരുന്ന അപ്പാട്മെന്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

അന്ന് താന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പറഞ്ഞ ജെയ്സല്‍ എന്ന സുഹൃത്ത് കല്യാണം കഴിഞ്ഞ കപ്പിള്‍ ആയിട്ടായിരുന്നു. അവര്‍ താഴെ റൂമിലും തങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്.

അവിടെ നിന്നാണ് താന്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ സംസാരിക്കുന്നതിന് ഇടയില്‍ ജെയ്സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്സലിന് താന്‍ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവന്‍ ഒരുപാട് കഷ്ടതകളില്‍ നിന്ന് വന്നതാണ്.

അന്ന് തനിക്ക് യാതൊരു സിനിമ ബന്ധവും ഇല്ല. ഇന്റസ്ട്രിയെ കുറിച്ച് അറിയുകയും ഇല്ല. ഏതാണ്ട് 23-24 വയസ്സ് മാത്രമുള്ളു. ആ സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ വളരെ അധികം സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു.

കരിയര്‍ എങ്ങനെ കൊണ്ടു പോകണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വിചാരിക്കുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന മാനസികാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയതാണ്. പക്ഷെ ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയാവാൻ കെൽപ്പുളള ബോളർ, ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ

ഉടനെത്തും ഈ ചുണക്കുട്ടികൾ ! ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്ന 5 പുതിയ ഇലക്ട്രിക് വാഹനങ്ങൾ..

'മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസ് പലസ്തിൻ ജനതയ്ക്ക് പിന്തുണ നൽകുന്നു, അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് വോട്ട് മറിക്കനാണ് മുഖ്യമന്ത്രി നോക്കുന്നത്'; കെ സി വേണുഗോപാൽ

ഇസ്രയേല്‍ വധിക്കാന്‍ സാധ്യത, രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്ന വിലയിരുത്തല്‍; ആയത്തുള്ള ഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറി

ട്രംപിനെ വധിക്കാനാണ് അവരുടെ ശ്രമമെന്ന് നെതന്യാഹു; യുഎസ് എംബസി ആക്രമിച്ച് ഇറാന്‍; അമേരിക്കയും പോര്‍ക്കളത്തിലിറങ്ങുമോ?

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ എടുത്തത് 120 ദിവസം, വിഎഫ്എക്‌സിന് 300 ദിവസം കൂടി..; പ്രഭാസിന്റെ 'രാജാസാബ്' വൈകാന്‍ കാരണം, വെളിപ്പെടുത്തി നിര്‍മ്മാതാവ്

വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ വിശിഷ്ടാതിഥിയായി ആരോഗ്യമന്ത്രി; വീണാ ജോര്‍ജ് പാര്‍ലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങും; അപൂര്‍വ അവസരം

മഞ്ജുവിന്റെ അച്ഛന്‍ അന്ന് ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നു, കണ്ണൊക്കെ നീട്ടി വരച്ച കൊച്ച് മഞ്ജുവിന്റെ ചിത്രവുമായി..; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

1931 ന് ശേഷം ഇത് ആദ്യം, ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രം; സെൻസസ് വിജ്ഞാപനം പുറത്തിറക്കി, സെൻസസ് 2027ൽ

നാല് ഓവറിൽ ഇത്രയും വഴങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ കാൻ, ടി20 അരങ്ങേറ്റത്തിൽ അയർലൻഡ് താരം വിട്ടുകൊടുത്തത് റെക്കോ‍ഡ് റൺസ്