അതുകൊണ്ടാണ് അതെല്ലാം മറച്ചുവെക്കുന്നത്; എമ്പുരാനെ കുറിച്ച് ടൊവിനോ തോമസ്

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന എമ്പുരാൻ. ആദ്യ ഭാഗമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ അബ്രാം ഖുറേഷിയുടെ കഥ പറയുമ്പോൾ ഏതൊക്കെ കഥാപാത്രങ്ങളാണ് എമ്പുരാനിൽ ഉണ്ടാവുകയെന്ന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ടൊവിനോയുടെ കഥാപാത്രമായ ജതിൻ രാംദാസ് എന്തായാലും എമ്പുരാനിൽ ഉണ്ടാവുമെന്നാണ് ടൊവിനോ പറയുന്നത്.

“ജതിൻ രാംദാസ് തീർച്ചയായും ഉണ്ടാകും. ഉണ്ടാകുമെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോർട്ട്. എമ്പുരാന്റെ കറക്ട് അപ്ഡേറ്റ്സ് സമയാസമയം ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവരും. അങ്ങനെ ഒരു പ്ലാൻ സിനിമയ്ക്ക് ഉള്ളതാണ്. സിനിമയുടെ റിലീസിന് മുൻപ് എന്തൊക്കെ അറിയണം എന്നുള്ളത് തീർച്ചയായും നിങ്ങൾക്ക് മുന്നിലെത്തും. അതങ്ങനെ തന്നെ പോകട്ടെ. പിന്നെ എന്തിനാ എക്സ്ട്രാ കാര്യങ്ങൾ, അവ അറിഞ്ഞാൽ നിങ്ങളുടെ ആസ്വാദനത്തെ തന്നെയാണ് ബാധിക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ. നമ്മൾ ഒരു സിനിമ കാണുമ്പോൾ, അതിനെ പറ്റി ഒന്നും അറിയാതെ കണ്ടു കഴിഞ്ഞാൽ രസകരമായിരിക്കില്ലേ. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങൾ എല്ലാം മറച്ചുവയ്ക്കുന്നത്” എന്നാണ് ടൊവിനോ എമ്പുരാനെ കുറിച്ച് പറഞ്ഞത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അദൃശ്യജാലകങ്ങൾ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു ടൊവിനോ എമ്പുരാനെ കുറിച്ച് സംസാരിച്ചത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍