ശോഭനയ്‌ക്കൊപ്പമുള്ള ആ രംഗം ടിവിയില്‍ വരുമ്പോള്‍ രാധിക എഴുന്നേറ്റ് പോകും, ഞാനത് പലതവണ ശ്രദ്ധിച്ചിരുന്നു..: സുരേഷ് ഗോപി

ഭാര്യ രാധിക തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചൊക്കെ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുള്ളയാളാണ് സുരേഷ് ഗോപി. ഭാര്യയാണ് എന്നും ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമയില്‍ നായികമാരുമായി താന്‍ ഇടപഴകി അഭിനയിക്കുന്നതില്‍ പൊസസീവ്‌നെസ്സ് ഒന്നും രാധികയ്ക്ക് ഇല്ലെങ്കിലും ഒരു രംഗം ടിവിയില്‍ വരുമ്പോള്‍ രാധിക എഴുന്നേറ്റു പോകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ”സിന്ദൂരരേഖ എന്ന ചിത്രത്തില്‍ ഞാനും ശോഭനയും ചേര്‍ന്ന് അഭിനയിച്ച കാളിന്ദി എന്ന ഗാനമുണ്ട്.”

”ആ പാട്ട് ഇടയ്ക്കിടയ്ക്ക് ടിവിയില്‍ വരും. അതു കാണുമ്പോള്‍ ഒരു രംഗമെത്തുമ്പോള്‍ രാധിക എണീറ്റുപോവും. ഞാനത് പല തവണ ശ്രദ്ധിച്ചു. ഇപ്പോഴും രാധിക പറയും, ശോഭനയുടെ കൂടെ അഭിനയിക്കുന്നതു കാണുമ്പോള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവിനെയും പോലെ തോന്നുന്നുവെന്ന്.”

”എന്നിരുന്നാലും ശോഭനയും ഞാനും തമ്മിലുള്ള പെയര്‍ രാധികയ്ക്ക് ഇഷ്ടമാണ്” എന്നാണ് സുരേഷ് ഗോപി പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സിന്ദൂരരേഖ. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

അതേസമയം, ‘ഗരുഡന്‍’ ആണ് സുരേഷ് ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ