അന്ന് ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോൾ, ഇവൻ കൊള്ളാം ഉഗ്രൻ ആക്‌ടർ ആണ് എന്നാണ് ഇവരൊക്കെ പറഞ്ഞത്: ശ്രീനാഥ് ഭാസി

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ്.

ചിത്രത്തിലെ സുഭാഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താൻ കരിയറിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ആ സമയത്തെ മാനസികാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി.

“ഇന്നത്തെ ഈ അവസ്ഥയിൽ സന്തോഷമുണ്ട്. എന്നാൽ ഒരു റിവഞ്ചായൊന്നും ഞാൻ ഇതിനെ കാണുന്നില്ല. എന്നെ സംബന്ധിച്ച് കഴിഞ്ഞ ഒരു കൊല്ലമുണ്ട്. എല്ലാവരും ഒരു ടൈം ലൈനിൽ ഒരു കഥ കണ്ടുകൊണ്ടിരിക്കുന്നതുപോലെ എന്റെ ജീവിതം കാണുകയാണ്.

യൂ ട്യൂബിലും മറ്റുമായി പല കഥകൾ അവർ കാണുന്നു. എന്നാൽ എന്നെ സംബന്ധിച്ച് എനിക്ക് ഇതെല്ലാം വ്യത്യസ്‌തമായ അനുഭങ്ങളായിരുന്നു. അത് ഒരിക്കലും നിങ്ങൾ യൂ ട്യൂബിൽ കണ്ടതൊന്നുമല്ല.

ഈ വീഡിയോകളൊക്കെ ആളുകൾ യൂട്യൂബിൽ കാണുക വ്യത്യസ്‌ത സമയങ്ങളിലാണ്. അവരുടെ ജീവിതത്തിലെ വ്യത്യസ്‌ത സമയങ്ങളിൽ. എന്നാൽ എനിക്ക് അത് ഒരു ദിവസം സംഭവിച്ചതാണ്. ഒരു പതിനാറ് ഇന്റർവ്യൂ!

ആ വിവാദം വന്നതിന് പിന്നാലെ ഞാൻ വ്യത്യസ്തമായ കുറേ കാര്യങ്ങൾ ചെയ്തിരുന്നു. പിന്നെ ഞാൻ പ്രതികരിച്ച ഒരു രീതിയുണ്ടല്ലോ. ആളുകൾ ഇത് ഇന്റർനെറ്റിൽ കാണുകയാണ്. അതിനൊക്കെ ശേഷം ഞാൻ പോയി മാപ്പും പറഞ്ഞു. ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോൾ ഇവരൊക്കെ പറയുകയാണ് ഇവൻ കൊള്ളാം ഉഗ്രൻ ആക്‌ടർ ആണെന്ന്.

നിങ്ങളുടെ മനസിൽ ഉള്ള കാര്യം നിങ്ങൾ പുറത്തേക്ക് പറയുകയാണ്, സത്യസന്ധമായി സംസാരിക്കുകയാണ്. ഒരു കാര്യം സംഭവിച്ചു. എനിക്കും വിഷമമായിരുന്നു. കാരണം ഞാൻ ഒരു ആക്‌ടറാണ്, അങ്ങനെ പെരുമാറരുത്. വേറെ രീതിയിലും വേണമെങ്കിൽ പെരുമാറാമായിരുന്നു. അതിന് ശേഷം നമ്മൾ സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അത് ശ്രദ്ധിക്കുന്നേയില്ല. മാത്രമല്ല കൊള്ളാം മോനെ നല്ല അഭിനയം എന്ന് കമൻ്റ് ചെയ്യുകയാണ്.

അപ്പോൾ എനിക്ക് മനസിലായി. നിങ്ങൾ വർക്ക് ചെയ്യുക, ആ വർക്ക് സംസാരിക്കട്ടെ. ഞാൻ ഒരു ആക്‌ടർ ആണല്ലോ. എല്ലാവരേയും എൻ്റർടൈൻ ചെയ്യുക എന്നതാണല്ലോ എൻ്റെ ജോലി. പിന്നെ ജീവിതമാണ്. നമ്മുടെ സ്ട്രഗിളിനൊക്കെ ഒരു അവസാനം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

എനിക്ക് ഈ പടം ചെയ്യാൻ കഴിഞ്ഞതുകൊണ്ട് അത് ഡീൽ ചെയ്യാൻ പറ്റിയെന്ന് കരുതുന്നു. പക്ഷേ ഇതെല്ലാം കഴിഞ്ഞെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെത്തെ ഒരു പടം ഈ സാഹചര്യത്തിൽ ഉണ്ടാക്കാൻ പറ്റുക എന്നതും ഒരു റിയൽ സ്റ്റോറി കൂട്ടുകാർക്കൊപ്പം ചെയ്യാൻ പറ്റുക എന്നതും ഭാഗ്യമായി മാത്രമാണ് ഞാൻ കാണുന്നത്.” എന്നാണ് രേഖ മേനോനുമായുള്ള അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞത്.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍