പൂരത്തിന് അമിട്ട് പൊട്ടുംപോലെ അടിപൊട്ടി, തിയേറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്: രസകരമായ അനുഭവം പങ്കുവെച്ച് സിദ്ദിഖ്

‘ഫ്രണ്ട്‌സ്’ സിനിമ റിലീസായ സമയത്തുണ്ടായ ഒരു ‘തിയേറ്റര്‍’ അനുഭവം പങ്കുവച്ചെ് സംവിധായകന്‍ സിദ്ദീഖ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംഭവത്തെ കുറിച്ച് മനസ്സു തുറന്നത്.

”പത്തനംതിട്ടയിലെ ഒരു തിയേറ്ററില്‍ നടന്ന ഒരു സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെയല്ല, അന്ന് സൗകര്യങ്ങള്‍ വളരെ കുറവാണ്. സിനിമ തുടങ്ങി. കാണികള്‍ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. സിനിമ പകുതിയായപ്പോള്‍ സ്‌ക്രീനില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ‘ഫയര്‍, പുറത്തുവരുക’. അറിയിപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകര്‍ ആകെ അമ്പരന്നു.

തിയേറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി കൂട്ടത്തോടെ പുറത്തേക്കോടി. പലര്‍ക്കും തിരക്കിനിടയില്‍പെട്ട് പരിക്കു പോലും ഉണ്ടായി. തിയേറ്ററിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് എല്ലാവരും പുറത്തു വന്നു. എന്നിട്ട് കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി എല്ലാവരും അവിടെ നോക്കി നിന്ന്.

എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിയേറ്റര്‍ ഉടമയും ഓപറേറ്ററും വാപൊളിച്ചു നിന്നു. ഇറങ്ങിയോടിയ ആളുകള്‍ തിരികെയെത്തി തിയറ്റര്‍ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങള്‍ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു. തിയറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്.” സിദ്ദിഖ് പറഞ്ഞു.

Latest Stories

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു