ലോകം മുഴുവനുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ ഓശാന ഞായര്‍ ആചരിക്കുകയായിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ വിശ്വാസികള്‍ക്ക് കുരുത്തോലയേന്തി തിരുനാള്‍ ആഘോഷിക്കാനായില്ല. ഈ സാഹചര്യം തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് പറയുകയാണ് നടി ഷീലു എബ്രാഹം. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഷീലു എബ്രാഹാമിന്റെ കുറിപ്പ്….
ഓശാന ഞായര്‍… ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ പള്ളിയില്‍ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു…നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ…