അതിന് ശേഷം ഫഹദിന്റെ ഫാനായി മാറി; മലയാളത്തിലെ യുവതാരങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സത്യന്‍ അന്തിക്കാട്

സിനിമയിലെ പുതുതലമുറത്താരങ്ങളെല്ലാം പലതരത്തില്‍ മികച്ചുനില്‍ക്കുന്നവരാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

‘പുതിയ തലമുറയില്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്. അത് പല തലത്തിലാണ്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചില രംഗങ്ങളെടുക്കുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ ചെയ്യുന്നത് പോലെ തോന്നും.’

‘ഞാന്‍ പ്രകാശനും ഇന്ത്യന്‍ പ്രണയകഥയും ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഫഹദിന്റെ ഫാന്‍ ആയി മാറി. ഫഹദിന് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അത്ഭുതപ്പെടുത്തിയത്.’

‘സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടാണ് ഫഹദ് അത്ഭുതപ്പെടുത്തുന്നത്. അത് ഫഹദിന് കിട്ടിയ അനുഗ്രഹമാണ്. നിവിനും ടൊവിനോയുമടക്കം യുവതാരങ്ങളെല്ലാം വിവിധ മേഖലകളിലാണ് കഴിവ് തെളിയിക്കുന്നത്. അതിനാല്‍ ഇവരെ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുക സാധ്യമല്ല’ സത്യന്‍ അന്തിക്കാട് പറഞ്ഞു

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍