'നായകന്‍ മോഹന്‍ ലാലല്ല, അദ്ദേഹം വന്നു ചായ കുടിച്ചു പോയി'; ഇക്ബാല്‍ കുറ്റിപ്പുറം പങ്കുവെച്ച ചിത്രത്തിന് പിന്നില്‍, സത്യന്‍ അന്തിക്കാട് പറയുന്നു

സത്യന്‍ അന്തിക്കാടിനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരുങ്ങുന്നത് ഒരു മോഹന്‍ലാല്‍ ചിത്രമല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. തൃശൂരിലെ ഒരു ഹോട്ടലില്‍ ഇരുന്ന് താനും ഇക്ബാല്‍ കുറ്റിപ്പുറവും ഒരു സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ തൃശൂര്‍ വഴി പോയപ്പോള്‍ തന്നെ കാണാനായി വന്നു. ഒരു ചായ കുടിച്ചു പോയത് മാത്രമാണ് എന്നാണ് സത്യന്‍ അന്തിക്കാട് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചത്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സിന് വേണ്ടിയാണ് ഇപ്പോള്‍ തിരക്കഥ ഒരുക്കുന്നത്. ജൂണ്‍ അവസാനത്തോടെ അതിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് പലരും വിളിക്കുന്നുണ്ട്. താനിവിടെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സൗഹൃദ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.മോഹന്‍ലാലുമായി ഒരു സിനിമയുണ്ടാകും. എന്നാല്‍ ഇത് അതിന് വേണ്ടിയല്ല.

തന്റെ സിനിമകളായ അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പോലെ ഒരു കുടുംബ ചിത്രമായിരിക്കും ഇത്. അതിന്റെ കാസ്റ്റിംഗ് അനൗണ്‍സ് ചെയ്യാറായിട്ടില്ല. അതില്‍ മോഹന്‍ലാല്‍ ആയിരിക്കില്ല നായകന്‍ എന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍