'മാസങ്ങളോളം ഞാന്‍ കടന്നു പോയ ചികിത്സയും മരുന്നുകളും..'; സൗന്ദര്യം പോയെന്ന വിമര്‍ശനങ്ങളോട് സാമന്ത

വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റിന് മറുപടിയുമായി സാമന്ത. ‘ശാകുന്തളം’ ട്രെയ്‌ലര്‍ ലോഞ്ചില്‍ എത്തിയ താരത്തിന്റെ രൂപത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനാണ് താരം മറുപടി നല്‍കിയത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിന് ശേഷം സാമന്ത പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ട്രെയ്‌ലര്‍ ലോഞ്ച്.

അടുത്തിടെ വന്ന പൊതുവേദികളിലെല്ലാം സമാന്ത കരഞ്ഞിരുന്നു. ‘യശോദ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സമാന്ത കരഞ്ഞു. ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയും സമാന്ത കണ്ണീരണിഞ്ഞു.

”സമാന്തയെ ഇങ്ങനെ കാണുന്നതില്‍ ദുഖം ഉണ്ട്. അവളുടെ എല്ലാ സൗന്ദര്യവും നഷ്ടപ്പെട്ടു. വിവാഹ മോചിതയാവുകയും ശേഷം പ്രൊഫഷനില്‍ മുന്നേറുകയും ചെയ്യവെ മയോസൈറ്റിസ് അവരെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് നടിയെ വീണ്ടും ദുര്‍ബലയാക്കുന്നു” എന്നാണ് താരത്തിനെതിരെയുള്ള ട്വീറ്റ്.

”ഞാന്‍ മാസങ്ങളോളം കടന്നു പോയ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും നിങ്ങള്‍ കടന്ന് പോവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ മുഖകാന്തി കൂട്ടാന്‍ ഇതാ എന്റെ കുറച്ച് സ്‌നേഹം” എന്നാണ് സാമന്ത ഇതിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ട്വീറ്റിന് താഴെ സാമന്തയെ പിന്തുണച്ച് കൊണ്ടെത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ അവസാനിച്ച് നടി വീണ്ടും സിനിമകളില്‍ സജീവം ആവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ശാകുന്തളം’, ‘ഖുശി, അറേഞ്ച്‌മെന്റ്‌സ് ഓഫ് ലൗ’ എന്നീ സിനിമകളാണ് സമാന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി