ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടായിരുന്നു; ഇനിയൊരു പരീക്ഷണത്തിന് സമയമില്ല..; തുറന്നുപറഞ്ഞ് ഋതു മന്ത്ര

ബിഗ് ബോസ് മലയാളം സീസൺ 3-ലൂടെ ശ്രദ്ധേയയായ താരമാണ് ഋതു മന്ത്ര. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് നിരന്തരം സംവദിക്കുന്ന താരം മോഡലിങ്ങിലും സജീവമാണ്. ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

തനിക്ക് ഒരുസമയത്ത് ഒന്നിൽ കൂടുതൽ റിലേഷൻഷിപ്പുകളുണ്ടായിരുന്നുവെന്നാണ് ഋതു മന്ത്ര പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രണയങ്ങൾ ഒന്നുമില്ലെന്നും താരം പറയുന്നു. കൂടാതെ ഇപ്പോൾ റിലേഷൻഷിപ്പുകളിൽ ഒന്നും പോകാതെ കരിയർ ഫോക്കസ് ചെയ്യുകയാണെന്നും താരം കൂട്ടിചേർത്തു.

“ഇപ്പോൾ എനിക്ക് പ്രണയം ഒന്നും ഇല്ല. മുൻപ് എനിക്ക് കുറച്ച് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒരെണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ഓരോ കാലഘട്ടത്തിൽ നമുക്ക് യോജിച്ചത് എന്ന് കരുതി സംഭവിച്ചു പോയതാണ് അതൊക്കെ.

ഇപ്പോൾ റിലേഷൻഷിപ്പുകളിലേക്ക് പോകാതെ കരിയറിൽ ഫോക്കസ് ചെയ്യുകയാണ്. ഇനി ഒരാൾ വന്നാൽ മനസിലാക്കി വരണം. ഇനി അധികം സമയം ഇല്ല, ഒരു പരീക്ഷണവും ജീവിതത്തിൽ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ നമ്മൾ കരിയർ നോക്കണം.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം. അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാൾ വന്നാൽ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മ ഒരു സിംഗിൾ പേരന്റ് ആണ്.” എന്നാണ് പറയാം നേടാം എന്ന പരിപാടിയിൽ ഋതു മന്ത്ര പറഞ്ഞത്.

Latest Stories

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”