അഗ്നിപഥ് പ്രതിഷേധത്തെ പരിഹസിച്ച് രവീണ; ശീതികരിച്ച മുറിയില്‍ നിന്ന് വെളിയില്‍ വന്നു നോക്കാന്‍ മറുപടി

കേന്ദ്രസര്‍ക്കാറിന്റെ കരാര്‍ സൈനിക നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് നടി രവീണ ടണ്ടന്‍. ബിഹാറിലെ അര്‍റയില്‍ പ്രതിഷേധിക്കുന്നരുടെ വീഡിയോ പങ്കുവച്ച് ’23 വയസ്സുള്ള ഉദ്യോഗാര്‍ത്ഥി പ്രതിഷേധിക്കുന്നു’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ മധ്യവയസ്‌കരായവര്‍ പ്രതിഷേധിക്കുന്നതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

എന്ത് യുക്തിയാണ് നടിയുടെ പ്രതികരണത്തിന് പിന്നിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. സ്ത്രീകള്‍ക്കെതിരെ നിയമമുണ്ടായാല്‍ അവര്‍ മാത്രമാണോ പ്രതിഷേധിക്കേണ്ടതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പ്രതിഷേധത്തിന് പ്രായപരിധിയില്ലെന്നും ശീതീകരിച്ച മുറിയില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ നോക്കിക്കണ്ടിട്ട് വേണം അഭിപ്രായം പറയാനെന്നും കമന്റുകളുണ്ട്.

അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ബിഹാര്‍, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍