ചില ആരാധകരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്തു വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട് '; പൃഥ്വിരാജ്

ദൈവം നടീനടന്‍മാര്‍ക്കു നല്‍കിയിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകരെന്ന് പൃഥ്വിരാജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

അങ്ങനെ ഒട്ടേറെ ആരാധകരും ആരാധികമാരുമുണ്ട്. ചിലരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്തു വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട്. കേവലം എന്റെ ചിത്രങ്ങളോടുള്ള ഇഷ്ടത്തിനപ്പുറമുള്ള സൗഹൃദങ്ങളാണു പലതും. ഒരിക്കല്‍, തൃശൂരില്‍നിന്നു തന്റെ പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വന്നു. ഞാന്‍ ഒരു തവണ അതോടിക്കണം.

അതിനു ശേഷമേ പുതിയ വണ്ടി സവാരിക്കായി നിരത്തിലിറക്കൂ. ഇത്തരം അനുഭവങ്ങള്‍ നമ്മെ വിനയമുള്ളവരാക്കണം. കാരണം, നമ്മളെക്കൊണ്ട് ആരാധകര്‍ക്കു വ്യക്തിപരമായ ഒരു പ്രയോജനവുമില്ല എന്നതാണു സത്യം. നമ്മുടെ സിനിമയുടെ ഒരു ടിക്കറ്റു പോലും അവര്‍ ചോദിക്കില്ല. ദൈവം നടീനടന്‍മാര്‍ക്കു തന്നിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകര്‍.

പുതിയ ചിത്രം “ആടുജീവിത”ത്തിന് വേണ്ടി ശരീരഭാരം കുറക്കാന്‍ മൂന്ന് മാസം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. “ഡ്രൈവിംഗ് ലൈസന്‍സ്” ആണ് നടന്റെ ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍