അതെന്നെ തകര്‍ത്തു; പ്രഭുദേവയുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് നയന്‍താര

വലിയ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു കാര്യമായിരുന്നു പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം.
പ്രണയം പക്ഷെ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പിരിയുകയായിരുന്നു. എന്നാല്‍ എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ഇരുവരും തുറന്ന് പറയാന്‍ തയ്യാറായിട്ടില്ല.

എന്നാല്‍ ഒരിക്കല്‍ പ്രണയ തകര്‍ച്ചയെക്കുറിച്ച് നയന്‍താര മനസ് തുറന്നിരുന്നു. 2017 ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര പ്രണയതകര്‍ച്ചയെക്കുറിച്ച് മനസ് തുറന്നത്. പ്രണയ തകര്‍ച്ച ജീവിതത്തെയാകെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു നയന്‍താര പറഞ്ഞത്. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും നയന്‍താര പറഞ്ഞിരുന്നു.

”എല്ലാവരെ സംബന്ധിച്ചും പ്രണയ തകര്‍ച്ച എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമാണ്. നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളില്‍ നിന്നും അകലേണ്ടി വരുമ്പോള്‍, തിരിച്ചാണെങ്കിലും അത് നമ്മളുടെ ജീവിതത്തെയാകെ തകര്‍ത്തുകളയും. പക്ഷെ നമ്മള്‍ അതിനെ എങ്ങനെയാണ് നേരിടുന്നതെന്നതിലാണ് കാര്യം. ഞാന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നതിലേക്ക് കടക്കുന്നില്ല.

പക്ഷെ ജീവിതത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ ഞാനത് ചെയ്‌തേ മതിയാകൂ” എന്നാണ് നയന്‍താര പറഞ്ഞത്. നേരത്തെ പ്രഭുദേവയുടെ പേര് നയന്‍താര കയ്യില്‍ പച്ച കുത്തിയിരുന്നു. 2020 ല്‍ ഇതിനെ പോസിറ്റിവിറ്റി എന്നാക്കി മാറ്റിയിരുന്നു നയന്‍താര.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍