ഗണേഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാതെ തനിക്ക് വേണ്ടി വന്ന മോഹന്‍ലാല്‍; കാരണം പങ്കുവെച്ച് ജഗദീഷ്

മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നല്‍കിയ സഹായത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്.

ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്. മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് തനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. തന്നോടുള്ള അനിഷ്ടം കൊണ്ടല്ല. ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല.

അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.

അന്ന് മോഹന്‍ലാലിന് താന്‍ ജയിച്ചു വരണമെന്ന് ഉള്ളില്‍ ആഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍