സംവിധായകര്‍ വിളിച്ച് അവസരം തരുന്നത്ര തിരക്ക് വന്നിട്ടില്ല, ചോദിക്കാനുള്ള സങ്കോചം കൊണ്ട് ബോധപൂര്‍വം അതൊഴിവാക്കുന്നതാണ്: മണികണ്ഠന്‍ പട്ടാമ്പി

മറിമായം എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് മണികണ്ഠന്‍ പട്ടാമ്പി. സത്യശീലന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നേടിയ താരം തന്റെ അഭിനയ ജീവിതതത്തെ കുറിച്ചാണ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സത്യശീലന്‍ എന്ന പേരിനോട് തനിക്ക് വല്ലാത്തൊരു അടുപ്പമുണ്ടെന്ന് താരം പറയുന്നു.

പത്ത് വര്‍ഷവും ഒരേ പേരില്‍ വേഷം ചെയ്യുന്നതില്‍ മാനസികമായി താല്‍പര്യക്കുറവ് തോന്നിരുന്നു. എന്നാല്‍ വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മറിമായം വേണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചിരുന്നു. പക്ഷേ, എത്തിപ്പെട്ടതിനു ശേഷം പിന്നീടൊരിക്കലും വേണ്ട എന്ന് തോന്നിയിട്ടില്ല.

സിനിമയിലായിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന ഈ സ്വീകാര്യതയും സ്‌നേഹവുമൊന്നും ഒരിക്കലും ലഭിക്കില്ലായിരുന്നു. സിനിമയില്‍ അവസരം കുറയുന്നതിനെ കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിജയമാണ് സിനിമയുടെ ഒരു ഘടകം. ചെറിയ വേഷമാണെങ്കില്‍ പോലും നമ്മള്‍ ചെയ്ത സിനിമ സൂപ്പര്‍ ഹിറ്റായാല്‍ ആളുകള്‍ എന്നും ഓര്‍ക്കും.

മീശമാധവന് ശേഷം വേറെയും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും സംവിധായകര്‍ തന്നെ വിളിച്ച് കഥാപാത്രങ്ങള്‍ തരുന്ന തിരക്കുള്ള അവസ്ഥയില്‍ എത്തിയിട്ടില്ല. നമ്മളെ അത്രയും ആവശ്യമാണെന്ന് സംവിധായകനും തിരക്കഥാകൃത്തിനും തോന്നണ്ടേ. അത് തോന്നാത്തത് ആരുടെയും കുറ്റമല്ല.

അടുത്ത സുഹൃത്തുക്കള്‍ സിനിമ ചെയ്യുമ്പോള്‍ അലോസരപ്പെടുത്തേണ്ട എന്നു കരുതി വേഷം ചോദിക്കാറില്ല. അവസരം തേടി വന്നില്ലെങ്കില്‍ ചാന്‍സ് ചോദിച്ചു വാങ്ങുക തന്നെ വേണം. പക്ഷേ ചോദിക്കാനുള്ള സങ്കോചം കൊണ്ട് ബോധപൂര്‍വം അതൊഴിവാക്കുന്നതാണ് എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ പറയുന്നത്.

Latest Stories

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ

'മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയയാൾ, മോദിയും നെതന്യാഹുവും കൂട്ടക്കൊല നടത്തിയവർ'; ചർച്ചയായി സൊഹ്‌റാൻ മംദാനിയുടെ മുൻ നിലപാട്

ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്