അമ്മ എന്നത് മഹത്തായ ഒരു വാക്കല്ലേ, ഇടവേള ബാബു അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, മോശമായി പോയി: മേജര്‍ രവി

താര സംഘടന ‘അമ്മയിലെ വിഷയങ്ങളില്‍ പ്രതികരിച്ച് മേജര്‍ രവി. ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമര്‍ശം വളരെ തെറ്റായിപ്പോയെന്നും എന്നാല്‍ അതിന് നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും മേജര്‍ രവി പ്രതികരിച്ചു. ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ‘സാന്റാക്രൂസ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലാണ് മേജര്‍ രവി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

”അമ്മ’ എന്നാല്‍ മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ ഇതുവരെ ‘അമ്മ’യില്‍ അംഗത്വം എടുത്തിട്ടില്ല. താന്‍ അംഗത്വമുള്ള ആളായിരുന്നുവെങ്കില്‍ ഉറപ്പായും ഇക്കാര്യം ചോദ്യം ചെയ്തിരുന്നേനെ.

‘അമ്മ’ ചെയ്യുന്ന നല്ല കാര്യങ്ങളെ ഞാന്‍ പിന്തുണയ്ക്കും. പക്ഷെ ഇത്തരം കീഴ് വഴക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്. മേജര്‍ രവി അഭിപ്രായപ്പെട്ടു. നമ്മുടെ കാഴ്ചപ്പാടില്‍ ‘അമ്മ’യെ ക്ലബ് ആയി അല്ല കണ്ടിരിക്കുന്നത്.

ക്ലബുകള്‍ നിരവധിയുണ്ട്. ഞാനും പല ക്ലബുകളില്‍ അംഗമാണ്. മദ്യപാനം ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ക്ലബില്‍ നടക്കുന്നുണ്ട്. ‘അമ്മ’യില്‍ അങ്ങനെ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ക്ലബ് എന്ന് പറയാന്‍ പാടില്ലായിരുന്നു എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍