ആ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റബോധം തോന്നി, അത് വഴിത്തിരിവായി; തുറന്നുപറഞ്ഞ് നടി

ബോളിവുഡിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. നടി തന്റെ കരിയറില്‍ ആദ്യമായി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്നു. എന്നാല്‍ നടന്‍ വിനോദ് ഖന്നയ്ക്കൊപ്പമുള്ള ചുംബന രംഗം ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇത് വിവാദമായി മാറിയിരുന്നു.

തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്.

പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.

മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.

പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ താന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല എന്നായിരുന്നു മാധുരി പറഞ്ഞത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍