മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ല, വയറ്റത്തടിക്കുന്നതിന് തുല്യമാണ്: മാല പാര്‍വതി

നടി മാല പാര്‍വതി അന്തരിച്ചതായി വ്യാജ വാര്‍ത്ത. ചില മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വതി. ഈ വാര്‍ത്ത കാരണം തനിക്ക് രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ നഷ്ടമായെന്നും മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”മാലപാര്‍വതിയുടെ മരണത്തിന് കാരണം ഭര്‍ത്താവും കുടുംബവുമാണോ, എന്താണ് അവര്‍ക്ക് സംഭവിച്ചത്?”, ”ആര്‍ഐപി മാല പാര്‍വതിയുടെ മരണത്തിന് കാരണം ഇതാണ്”, ”പാര്‍വതി ടി. മരണം ഫാക്ട് ചെക്ക്” എന്നിങ്ങനെയുള്ള വാര്‍ത്തളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടിയുടെ പ്രതികരണം.

”ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചു തന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ എനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടത്.”

”മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി!” എന്നാണ് മാല പാര്‍വതി പറയുന്നത്.

വിഷ്ണു വിശാല്‍ നായകനായ തമിഴ് ചിത്രം എഫ്‌ഐആര്‍ ആണ് മാല പാര്‍വതിയുടെതായി അടുത്തിടെ റിലീസ് ചെയ്തത്. ചിത്രത്തില്‍ പര്‍വീണ ബീഗം എന്ന കഥാപാത്രത്തെയാണ് മാല പാര്‍വതി അവതരിപ്പിച്ചത്. ഭീഷ്മ പര്‍വമാണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും അപുതിയ ചിത്രം.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി