ഓസ്കര് വേദിയില്‍ അവതാരകയായെത്തിയ ദീപിക പദുകോണിന് പ്രശംസയുമായി നടി കങ്കണ റണാവത്. രാജ്യത്തിന്റെ പ്രതിച്ഛായയും യശസും ഉയര്‍ത്തി പിടിച്ച് സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്ന് ദീപികയിലൂടെ തെളിഞ്ഞതായി കങ്കണ ട്വീറ്റ് ചെയ്തു.
‘ദീപിക പദുകോണ്‍ എത്ര മനോഹരിയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ യശസും ഉയര്‍ത്തി പിടിച്ച് വളരെ ആത്മവിശ്വാസത്തോടേയും മനോഹരമായും സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നുള്ളതിന്റെ സാക്ഷ്യമായി ദീപിക പദുകോണ്‍ തല ഉയര്‍ത്തി നില്ക്കുന്നു’
ഓസ്കര് വേദിയില്‍ നിന്നുള്ള വിഡിയോ പങ്കുവെച്ച് കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു. കങ്കണയുടെ ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കങ്കണയെ കൂടാതെ ആലിയ ഭട്ട്, സാമന്ത തുടങ്ങിയവരും ദീപികയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. കറുത്ത ഗൗണ്‍ ധരിച്ച് പഴയ ഹോളിവുഡ് സ്റ്റൈലിലാണ് ദീപിക ഓസ്കര് വേദിയില്‍ അവതാരകയായി എത്തിയത്.