ബ്രാഹ്‌മണനല്ലേ, എന്തിനാണ് രണ്ട് വിവാഹം കഴിച്ചത്? എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു..: കമല്‍ ഹാസന്‍

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസില്‍ നിന്നും നേരിടേണ്ടി വന്ന ചോദ്യത്തെ കുറിച്ച് പറഞ്ഞ് നടന്‍ കമല്‍ ഹാസന്‍. ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ള താന്‍ എന്തിന് രണ്ട് വിവാഹം ചെയ്തു എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

10-15 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. എന്റെ വളരെയടുത്ത സുഹൃത്ത് കൂടിയായ ജോണ്‍ ബ്രിട്ടാസ് എംപി ഒരിക്കല്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതും കുറെ കോളേജ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച്, ”നിങ്ങള്‍ വളരെ നല്ലൊരു ബ്രാഹ്‌മണ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ്. എന്നിട്ട് പോലും രണ്ട് വിവാഹം കഴിച്ചത് എന്തുകൊണ്ടാണ്?” എന്ന് ബ്രിട്ടാസ് ചോദിച്ചു.

നല്ല കുടുംബം എന്നതിന് ഒരാളുടെ വിവാഹജീവിതവുമായി എന്താണ് ബന്ധം എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞത് രാമഭക്തനായത് കൊണ്ട് താങ്കള്‍ രാമനെ പോലെ ജീവിക്കുമെന്ന് കരുതി എന്നാണ് പറഞ്ഞത്. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തിന് വ്യക്തത വരുത്തിക്കൊടുത്തു. ”ഞാന്‍ പ്രാര്‍ഥിക്കാറില്ല, രാമപാത പിന്തുടരാറുമില്ല.”

”എനിക്ക് തോന്നുന്നത് ഞാന്‍ രാമപിതാവായ ദശരഥനെയാണ് പിന്തുടരുന്നത് എന്നാണ്. കാരണം അദ്ദേഹം മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ” എന്നാണ് കമല്‍ ഹാസന്‍ പറയുന്നുണ്ട്. അതേസമയം, നര്‍ത്തകിയും നടിയുമായ വാണി ഗണപതിയാണ് കമല്‍ ഹാസന്റെ ആദ്യ ഭാര്യ. 1978ല്‍ വിവാഹിതരായ ഇവര്‍ 1988ല്‍ വേര്‍പിരിഞ്ഞു.

അതേ വര്‍ഷം തന്നെ നടി സരികയെ കമല്‍ വിവാഹം കഴിച്ചു. കമല്‍ ഹാസന്റെയും സരികയുടെയും മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. സരികയും കമല്‍ ഹാസനും 2004ല്‍ വേര്‍പിരിഞ്ഞു. 2005 മുതല്‍ 2016 വരെ നടി ഗൗതമിക്കൊപ്പമായിരുന്നു കമല്‍ ഹാസന്റെ ജീവിതം. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

Latest Stories

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നു; കേരളത്തില്‍ അതിവേഗ രോഗവ്യാപനം; മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

ഏഴ് വര്‍ഷം പിണങ്ങി, ജൂഹിയോട് സംസാരിച്ചില്ല, അതും നിസാര പ്രശ്‌നത്തിന്.. ഡിവോഴ്‌സിന് ശേഷം സൗഹൃദം മനസിലായി: ആമിര്‍ ഖാന്‍

'കാലുപിടിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല, പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചിട്ടില്ല; അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത് എന്നാണ് അൻവറിനോട് പറഞ്ഞത്'; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ലോകസുന്ദരിപ്പട്ടം ഓപല്‍ സുചത ചുവങ്സ്രിക്ക്; ഹാസെറ്റ് ഡെറെജ അഡ്മാസ്സു റണ്ണറപ്പ്; നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടില്‍ ഇടംനേടാനായില്ല

വി ഡി സതീശന് തെറ്റായി തോന്നിയത് കെ മുരളീധരന് തെറ്റല്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായി കാണുന്നില്ലെന്നും വിവാദമാക്കേണ്ടെന്നും കെ മുരളീധരന്‍

INDIAN CRICKET: കോഹ്‌ലി വിരമിച്ചതിന്റെ കാരണം ഒടുവില്‍ പുറത്ത്, ഗംഭീര്‍ കാണിച്ചത് മര്യാദക്കേട്, അവനോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതായിരുന്നു, പുതിയ വെളിപ്പെടുത്തല്‍

'രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ വീട്ടിൽ പോയി കണ്ടത് തെറ്റ്, നേരിട്ട് ശാസിക്കും'; വിഡി സതീശൻ

IND VS ENG: ഗില്‍ ആ മണ്ടത്തരം എപ്പോഴും കാണിക്കുന്നു, അവനെ പോലൊരു മടിയന്‍ വേറെ ഉണ്ടാവില്ല, ഇംഗ്ലണ്ടില്‍ സംഭവിക്കാന്‍ പോവുന്നത്‌, തുറന്നടിച്ച് മുന്‍ താരം

സൗജന്യമായി കേക്ക് നല്‍കാനാവില്ല.. പിറന്നാള്‍ ആഘോഷത്തിനിടെ പബ്ബ് ജീവനക്കാരുമായി സംഘര്‍ഷം; പൊലീസില്‍ പരാതി നല്‍കി നടി കല്‍പിക

മെസിക്കോ നെയ്മറിനോ നേടികൊടുക്കാന്‍ കഴിയാതിരുന്ന നേട്ടം, ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് കന്നികിരീടം, ഇന്റര്‍മിലാനെ തകര്‍ത്തത് അഞ്ച് ഗോളിന്‌