'ഗര്‍ഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?' എന്ന് ചോദിച്ചവരോട് രമ പറഞ്ഞ മറുപടി അമ്പരപ്പിച്ചു; ഭാര്യയെ കുറിച്ച് ജഗദീഷ്

മാസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ജഗദീഷിന്റെ ഭാര്യയും പ്രശസ്ത ഫോറന്‍സിക് സര്‍ജനുമായിരുന്ന രമയുടെ വിയോഗം. ഇപ്പോഴിതാ രമയോടൊപ്പമുള്ള കുടുംബ ജീവിതത്തെക്കുറിച്ചു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ജഗദീഷ്. രമ ഫോറന്‍സിക് സര്‍ജനാകാന്‍ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് അതിശയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാല്‍ രമ ദേഷ്യപ്പെടും. രമ രണ്ടാമതു ഗര്‍ഭിണിയായപ്പോള്‍ പലരും മുഖം ചുളിച്ചു, ‘ഗര്‍ഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?’ എന്ന് ചോദിച്ചവരോട് ‘പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബര്‍ റൂം, പോയങ്ങു പ്രസവിക്കും എന്ന് രമ മറുപടി പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു.

ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോള്‍ അന്നത്തെ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ചു പറഞ്ഞു. ‘ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്രേ. ടേബിളില്‍ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളില്‍ ജനിക്കും മുന്‍പേ മരിച്ചു പോയ കുഞ്ഞുജീവന്‍.’ അതായിരുന്നു രമയുടെ മനോവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍