പല ചാനലുകളെയും ഇതിനായി ഞാന്‍ സമീപിച്ചിരുന്നു, എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല: രമേഷ് പിഷാരടി

തുടക്കകാലത്ത് സ്റ്റാന്‍ഡപ്പ് കോമഡി എന്ന ഐഡിയയുമായി താന്‍ പല ചാനലുകളെയും സമീപിച്ചിരുന്നു എന്ന് രമേഷ് പിഷാരടി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പാന്റമിക് കാലത്ത് ആണ് സ്റ്റാന്റ് അപ് കോമഡിയുടെ സാധ്യതകളെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. ഇനി വലിയൊരു ജനക്കൂട്ടത്തിന് മുന്‍പില്‍ ഷോ ചെയ്യാനുള്ള അവസരങ്ങള്‍ കുറവായിരിയ്ക്കും എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. കോമഡി എന്നാല്‍ കുറച്ച് പേര്‍ നിന്ന് ചെയ്യുന്നതാണ് എന്നാണ് പലരുടെയും ധാരണ. ഒരാള്‍ നിന്നാലും സാധിയ്ക്കും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സ്റ്റേജിലും ഞാന്‍ സ്റ്റാന്റ് അപ് കോമഡി ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് നീ എന്താണ് പ്രസംഗിയ്ക്കുന്നത് എന്നാണ് പലരും ചോദിച്ചത്. പക്ഷെ ഇപ്പോള്‍ കാലം മാറി. എന്തിനോടും ഇന്‍ട്രാക്ട് ചെയ്യാനുള്ള അവസരം ഉണ്ട്.

പല ചാനലുകളെയും ഇതിനായി ഞാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഫണ്‍സ് അപ്പോണ്‍ എ ടൈം ഒരു പുതിയ അപ്രോച്ച് ആയിരുന്നു. മുന്നേയുള്ള ഒരു റഫറന്‍സും സ്‌റ്റൈല്‍ ബുക്കും ഒന്നും ഉണ്ടായിരുന്നില്ല.

ഒറ്റ രാത്രി കൊണ്ട് സ്റ്റാന്റ് അപ് കോമഡി എന്ന ആശയം ഹിറ്റാകണം എന്നില്ല. അതിന് സമയം വേണം. ആ റിസ്‌ക് എടുക്കാന്‍ ചാനലുകാര്‍ തയ്യാറാവാതെയായതോടെ ഞാന്‍ തന്നെ മുന്നോട്ട് വന്നു. അങ്ങിനെയാണ് ഫണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്.

കോമഡി ഷോ ജഡ്ജ് ചെയ്യാന്‍ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്ത് തന്നെ വേണം. ഫണ്‍സ് അപ്പോണ്‍ എ ടൈമില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ 65 വയസ്സുള്ള വീട്ടമ്മമാര്‍ പോലും പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ് – രമേഷ് പിഷാരടി പറഞ്ഞു

Latest Stories

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍