പാഷന്‍ കൊണ്ട് മാത്രമല്ല നടനായത്; ആരാധകരെ ഞെട്ടിച്ച് വിജയ് ദേവരക്കൊണ്ടയുടെ മറുപടി

അഭിനേതാവെന്ന തരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഷാരൂഖ് ഖാനാണെന്ന് വിജയ് ദേവരകൊണ്ട. അവസാന സൂപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച ഷാരൂഖ് തനിക്ക് പ്രേചോദനമാണെന്നും ഹൈദരാബാദിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയെ സ്വപ്നം കണ്ട തന്റെ റോള്‍ മോഡല്‍ ആണ് അദ്ദേഹമെന്നും നടന്‍ പറഞ്ഞു.

ജി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്യുടെ പ്രതികരണം.അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്ന് ആ വിജയം കാണിച്ച് തന്നു. നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വിജയിച്ച ഒരാളെ മാത്രമേ ആവശ്യമുള്ളൂ’ വിജയ് വ്യക്തമാക്കി.

പാഷന്‍ കൊണ്ട് മാത്രമല്ല നടന്‍ ആയത്. പുറം മോടിക്കും പ്രശ്‌സ്തിക്കും വേണ്ടി കൂടിയാണതെന്നും വിജയ് സമ്മതിക്കുന്നു. ‘അഭിനയം ആസ്വദിക്കുന്നത് കൊണ്ട് മാത്രമല്ല ഞാന്‍ നടനായത്. നല്ല പ്രതിഫലം ലഭിക്കുന്നതിനാലും പണവും സൗകര്യവും ബഹുമാനവും ആഗ്രഹിച്ചത് കൊണ്ടും കൂടിയാണ്’ വിജയ് കൂട്ടിച്ചേര്‍ത്തു

.വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം നാളെയാണ് റിലീസിന് എത്തുക. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്യും. സിനിമയില്‍ അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍