എനിക്ക് സോഷ്യലിസമാണ് ഇഷ്ടം, രാഷ്ട്രീയമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്; സുരേഷ് ഗോപിയെ കുറിച്ച് മകന്‍ ഗോകുല്‍

രാഷ്ട്രീയ നിലപാടിലും ചിന്താഗതിയിലും പിതാവ് സുരേഷ് ഗോപിയും താനും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് സോഷ്യലിസത്തോടാണ് ഇഷ്ടമെന്നും താന്‍ കുറച്ച് കൂടി സാധാരണ മനുഷ്യനാണെന്നും ഗോകുല്‍ ദ ക്യുവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സുരേഷ് ഗോപി സോ കോള്‍ഡ് ബിജെപിക്കാരനായിരുന്നില്ല പഴയ എസ്എഫ്ഐക്കാരനായിരുന്നെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. ഗോകുല്‍ സുരേഷ് പറഞ്ഞത്: ”രാഷ്ട്രീയപരമായ ചിന്താഗതിയില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ട്.

അത് അച്ഛന് അറിയുന്ന കാര്യവുമാണ്. പക്ഷെ ഇതുവരെ അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ല.”

അച്ഛന്‍ എസ്.എഫ്.ഐക്കാരനായിരുന്നു. അച്ഛന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛന്‍ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.”ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നിലമ്പൂരിലെ തോൽവി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് നടക്കും, വോട്ടുചോർച്ച ചർച്ചയാകും

ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിക്കണം; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അജണ്ടകള്‍ തുറന്നുകാട്ടണം; ആഞ്ഞടിച്ച് കെസിബിസി

നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ശുഭാൻഷുവും സംഘവുമായി ആക്സിയം 4 വിക്ഷേപണം ഇന്ന് ഉച്ചക്ക് നടക്കും

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല; കോളജ് പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങും; ലംഘിച്ചാല്‍ നടപടി

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം