'ഗായത്രി ജൂനിയര്‍ കങ്കണ'; ട്രോളുകള്‍ നിരോധിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ വീണ്ടും ട്രോളുകളുടെ പെരുമഴ

കഴിഞ്ഞ ദിവസം ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇവ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഗായത്രി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിനു പിന്നാലെ ഗായത്രിയ്ക്കെതിരെ വീണ്ടും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

ഗായത്രി ജൂനിയര്‍ കങ്കണ ആണ്. എത്ര തവണ എയറില്‍ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി കമന്റുകളും ട്രോളുകളും നിറയുകയാണ്.

ഗായത്രി പറഞ്ഞത്
‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്.

ലഹരിമരുന്നില്‍ നിന്നും പണം സമ്ബാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോള്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോള്‍ വരും..പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകള്‍ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. സാറ് വിചാരിച്ചാല്‍ നടക്കും.

എല്ലായിടത്തെയും കമന്റ് സെഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാര്‍. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍