ഇത്ര വലിയ റിയാക്ഷന്‍ പ്രതീക്ഷിച്ചിരുന്നില്ല, അതൊക്കെ എനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടി; ഗായത്രി സുരേഷ്

പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതോടെ ട്രോളന്‍മാരുടെ സ്ഥിരം ‘വേട്ടമൃഗം’ ആയി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. പ്രണവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മരുമകള്‍ ആകാന്‍ ആരാണ് ആഗ്രഹിക്കാത്തത് എന്നും ഗായത്രി പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, തനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ എന്ന് പറഞ്ഞ താരം അതിനുള്ള കാരണങ്ങളും വ്യക്തമാക്കിയിരിക്കുകയാണ്

ഗായത്രിയുടെ വാക്കുകള്‍

‘പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’.

‘യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രണവ്. യാത്രകളോടുള്ള എന്റെ ഇഷ്ടവും പ്രണവിനോടുള്ള ക്രഷിന് കാരണമായിട്ടുണ്ടാവാം. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ, യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ’.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍