എന്നെ അറിയാൻ ഏതെങ്കിലും സിനിമ കാണേണ്ട ആവശ്യം ഇല്ലെന്നാണ് രജനി സാർ അന്ന് പറഞ്ഞത്: ഫഹദ് ഫാസിൽ

ഫഹദ് നായകനായി എത്തിയ ജിതു മാധവൻ ചിത്രം ‘ആവേശം’ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സജീവമാണ് താരം. രജനികാന്ത് നായകനായെത്തുന്ന ടി. ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യനിലും ഫഹദ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഫഹദ് രജനികാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. രജനിയെ കണ്ടപ്പോൾ തന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചുവെന്നും, എന്നാൽ തന്നെ അറിയാനായി സിനിമകൾ കാണേണ്ട ആവശ്യമില്ലെന്നും രജനി പറഞ്ഞതായി ഫഹദ് പറഞ്ഞു.

“ഞാൻ ആദ്യമായി മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ ഡയമണ്ട് നെക്ലെയ്‌സും അന്നയും റസൂലും ഒക്കെ ചെയ്‌ത്‌ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. അദ്ദേഹത്തിന് ആ സമയത്ത് ഈ സിനിമകളെ കുറിച്ച് അറിയുമായിരുന്നു.

ഈ പടങ്ങളെ കുറിച്ചൊക്കെ ഞങ്ങൾ ഡിസ്‌കസ് ചെയ്തിരുന്നു.
ഞാൻ കമൽ സാറിൻ്റെ കൂടെ വർക്ക് ചെയ്യുന്നത് സീ യൂ സൂൺ ഒക്കെ ചെയ്ത് കഴിഞ്ഞ ശേഷമാണ്. രജിനി സാറിനെ കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോൾ എനിക്ക് നിങ്ങളെ അറിയാം. അതിനായി ഏതെങ്കിലും സിനിമ കാണേണ്ട ആവശ്യം ഇല്ലെന്ന് സാർ പറഞ്ഞു.

രജിനി സാർ എൻ്റെ വിക്രവും മാമന്നനും കണ്ടിട്ടുണ്ട്. വേറെ സിനിമകളൊന്നും കണ്ടിട്ടില്ല. പിന്നെ ഒരുപക്ഷെ എന്നെ കുറിച്ച് കേട്ടുകാണാം. എന്നെ സംബന്ധിച്ച് അവരെയൊക്കെ കാണാൻ കഴിഞ്ഞതും മറ്റും ഒരുപാട് സന്തോഷമുള്ള കാര്യമാണ്.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞത്.

അതേസമയം റിലീസ് ചെയ്ത് പതിമൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 10 കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തില്‍ മാത്രം 4 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം 3 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം കേരളത്തില്‍ നിന്നും നേടിയിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'