പുള്ളി എന്നെ വടി വെച്ച് തല്ലി, തെറി വിളിച്ചു, ചൊറിയാനായി എന്തെങ്കിലും ഉണ്ടാക്കും: സന്തോഷ് പണ്ഡിറ്റിന് എതിരെ ബിനു

സ്റ്റാര്‍ മാജിക് വിവാദത്തില്‍ സംഭവിച്ചതെന്തെന്ന് ആവര്‍ത്തിച്ച് ബിനു അടിമാലി. ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. എന്നാല്‍ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ല. ഷോയ്ക്കിടയില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാന്‍ വേണ്ടിയാണ്. ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു.

സന്തോഷ് പണ്ഡിറ്റ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബിനുവിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.

ബിനു അടിമാലിയുടെ വാക്കുകള്‍; സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരോ കണ്ടന്റുണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ് വരുന്നത്. ഒരു ദിവസം മോശപ്പെട്ട ഒരു വിഗ്ഗ് വെച്ചു വന്നു, ചോദിച്ചപ്പോള്‍, ഇതൊക്കെ ചെയ്താല്‍ മാത്രമെ നിങ്ങളെന്നെ ചൊറിയുള്ളു എന്നു മറുപടി പറഞ്ഞു. അപ്പോ ചൊറിയാന്‍ വേണ്ടി ഓരോന്ന് സൃഷ്ടിക്കുകയാണ് പുള്ളിക്കാരന്‍.

പുള്ളിയെ എന്നെ വടി വെച്ച് തല്ലി. എന്നെ എണീറ്റ് വന്ന് ചീത്ത വിളിച്ചു. ഞാനൊക്കെ വയലന്‍ഡ് മനുഷ്യനാണ്, പക്ഷേ തല്ലിയിട്ട് ഞാനൊന്നും ചെയ്തില്ല. കാരണം എന്നെ പ്രേക്ഷകരെ കാണുന്നുണ്ട്, ഗുരുതുല്യരായി കാണുന്നവര്‍ നമ്മളെ കാണുന്നുണ്ട്. അന്നത്തെ സംഭവം മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ആളുകള്‍ അദ്ദേഹം ചാരിറ്റി ചെയ്യുന്നുവെന്ന് പറയുന്നുണ്ട്. ഞാനും ചാരിറ്റി ചെയ്യുന്നുണ്ട്. മലയാളി സിനിമയില്‍ എല്ലാവരും ചെയ്യുന്നുണ്ട്. അതേസമയം ഞാനൊരു പൊതിച്ചോറ് കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്

Latest Stories

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി