ചിലര്‍ മനസ്സിലായിട്ടും അറിയില്ലെന്ന് ഭാവിക്കും; തുറന്നുപറഞ്ഞ് ബിജു പപ്പന്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് ബിജു പപ്പന്‍. പോത്തന്‍വാവ, ചിന്തമണി കൊലക്കേസ്, ബാബ കല്യാണി, പതാക, ടൈം, മാടമ്പി, ദ്രോണ,കസബ, ഓഗസ്റ്റ് 15 എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഇദ്ദേഹം. ഇപ്പോഴിതാ

സിനിമ നല്‍കിയ പ്രശസ്തിയെ കുറിച്ച് ബിജു പപ്പന്‍ പറയുന്നതിങ്ങനെ ‘ഇപ്പോള്‍ എവിടെ പോയാലും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അത് സിനിമയിലൂടെയാണ്. ഒരുപക്ഷെ ഒരു കോടീശ്വരന്‍ റോഡില്‍ കിട്ടന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു കലാകാരനായത് കൊണ്ടാണ് എല്ലാവര്‍ക്കും എന്നോട് ഈ സ്നേഹം. ചെയ്ത സിനിമയിലൂടേയും കഥാപത്രത്തിലൂടേയും പ്രേക്ഷകരുടെ ഇടയ്ക്ക് അറിയപ്പെടുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്’,

എന്നാല്‍ ചിലര്‍ മനസിലായിട്ടും അറിയില്ലെന്ന് ഭാവിക്കും. ഇവരെ താന്‍ തിരുത്താന്‍ പോകില്ല. അവസാനം അറിയാമെന്ന് പറയുമ്പോള്‍ അത് ഞാന്‍ അല്ല ചേട്ടനാണെന്ന് പറഞ്ഞ് അവരെ പറ്റിക്കും’; ബിജു പപ്പന്‍ പറയുന്നു.

എന്നാല്‍ ഞാന്‍ ഒരു പ്രാവശ്യം കണ്ടയാളെ പിന്നെ മറക്കില്ല. അവരെ കണ്ടാല്‍ അറിയാമെന്ന് തന്നെ പറയുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 1993ല്‍ പുറത്ത് ഇറങ്ങിയ സമൂഹം എന്ന ചിത്രത്തിലൂടെയാണ് ബിജു സിനിമയില്‍ എത്തിയത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്