കൊല്ലംകാര്‍ സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ആയത് കൊണ്ട് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല, എന്റെ ഫേവറിറ്റ് ആണ്, ഷൂട്ടിനിടെ കക്കായിറച്ചി ഒക്കെ കൊണ്ട് തരും: ബേസില്‍ ജോസഫ്

കൊല്ലം തന്റെ ഭാഗ്യ സ്ഥലങ്ങളില്‍ ഒന്നാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. ‘പൊന്‍മാന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ബേസില്‍ കൊല്ലം ജില്ലയിലെ ആളുകളെ കുറിച്ചും ലൊക്കേഷനുകളെ കുറിച്ചും പറഞ്ഞത്. കൊല്ലത്ത് നിന്നുള്ളവര്‍ തനിക്ക് കക്ക ഇറച്ചിയും ഭക്ഷണങ്ങളുമൊക്കെ കൊണ്ടുവരാറുണ്ട് എന്നാണ് ബേസില്‍ ജോസഫ് പറയുന്നത്.

കൊല്ലംകാരെ കുറിച്ച് എനിക്ക് വ്യക്തിപരമായി ഇതുവരെ ഒരു മോശം അഭിപ്രായമോ, അനുഭവമോ ഉണ്ടായിട്ടില്ല. ഞാന്‍ ജയ ജയ ജയ ഹേ സിനിമ ഷൂട്ട് ചെയ്തതും അവിടെയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും നല്ല രണ്ട് സിനിമകളുണ്ടായിട്ടുള്ളത് കൊല്ലത്ത് നിന്നുമാണ്. അതുകൊണ്ട് കൊല്ലം എന്റെ ഫേവറിറ്റ് സ്ഥലങ്ങളിലൊന്നാണെന്ന് വേണമെങ്കില്‍ പറയാം.

എന്റെ ഭാഗ്യ സ്ഥലങ്ങളിലൊന്നാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴെക്കെ കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഞാന്‍ തിരുവനന്തപുരമാണ് പഠിച്ചത്, അപ്പോള്‍ എനിക്ക് കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടുണ്ട്. പക്ഷെ ഇവരുടെ ആരുടെ ഭാഗത്ത് നിന്നും അങ്ങനെ മോശമായുള്ള ഒരു അനുഭവുമുണ്ടായിട്ടില്ല.

അതിങ്ങനെ ജനറലൈസ് ചെയ്ത് പറയുന്ന കാര്യങ്ങളാണെന്ന് പറയാം നമുക്ക്. നേരെ വാ നേരെ പോ എന്നുള്ള ആളുകളായത് കൊണ്ടും സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ക്യാരക്ടറായത് കൊണ്ടും ചില ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടാത്തതായിരിക്കും. ഞങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആളുകള്‍ കക്കാ ഇറച്ചിയെല്ലാം കൊണ്ട് വരും നമ്മള്‍ ഒരുമിച്ച് കഴിക്കും, വളരെ സ്‌നേഹമായിരുന്നു ആളുകള്‍ക്ക്.

ഈ പറഞ്ഞ പോലെ മണ്‍റോ തുരുത്തിലായിരുന്നു ഞങ്ങള്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്തത്. അവിടെ ഒരുപാട് പാരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നു, എന്നാല്‍ വളരെ മനോഹരമായ സ്ഥലമാണ്. ഷൂട്ടിന് ശേഷം ഞാന്‍ കുടുംബമായും സുഹൃത്തുകളുമായും രണ്ട് വട്ടം അവിടെ താമസിച്ചിട്ടുണ്ട്. അതുപോലെ നല്ല സ്‌നേഹമുള്ള ആളുകളും എന്നാണ് ബേസില്‍ ജോസഫ് പറയുന്നത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ