അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്: ബിച്ചു തിരുമലയെ കുറിച്ച് ബാലചന്ദ്രമേനോന്‍

ബിച്ചു തിരുമലയുടെ മരണത്തില്‍ അനുശോചിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ ആദ്യ സിനിമയിലെ ഗാനരചയിതാവ് എന്ന നിലയില്‍ സിനിമയിലെ തുടക്കത്തിലെ അമരക്കാരനാണ് ബിച്ചു തിരുമലയെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

എന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’യുടെ ഗാനരചയിതാവ്. അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരന്‍ .(ജയവിജയ- സംഗീതം) എന്നെ ജനകീയ സംവിധായകനാക്കിയ ‘അണിയാത്തവളകളില്‍. സംഗീതാസ്വാദകര്‍ക്കു ‘ഒരു മയില്‍പ്പീലി ‘ സമ്മാനിച്ച പ്രതിഭാധനന്‍. എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ‘ ഒരു പൈങ്കിളിക്കഥ ‘ യിലൂടെ ഞാന്‍ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം. എക്കാലത്തെയും ജനപ്രിയ സിനിമകളില്‍ ഒന്നായ ‘ഏപ്രില്‍ 18 ‘ ലൂടെ ‘കാളിന്ദീ തീരം ‘ തീര്‍ത്ത സര്‍ഗ്ഗധനന്‍. എന്തിന് രവീന്ദ്ര സംഗീതത്തിന് തുടക്കമിട്ട ‘ചിരിയോ ചിരി’ യില്‍ ‘ഏഴുസ്വരങ്ങള്‍’ എന്ന അക്ഷരക്കൊട്ടാരം തീര്‍ത്ത കാവ്യശില്‍പ്പി.

ഏറ്റവും ഒടുവില്‍ എന്റെ സംഗീത സംവിധാനത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ‘കൃഷ്ണ ഗോപാല്‍കൃഷ്ണ ‘എന്ന ചിത്രത്തിന് വേണ്ടി ഒത്തുകൂടിയ ദിനങ്ങള്‍. രാവിലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഈ വാര്‍ത്ത കേട്ടപ്പോള്‍ മനസ്സിലൂടെ കടന്നുപോയ ചില ചിതറിയ ചിന്തകള്‍. ബിച്ചു, അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മാന്ത്രികനായിരുന്നു നിങ്ങള്‍. എന്നാല്‍ ആ അര്‍ഹതക്കുള്ള അംഗീകാരം നിങ്ങള്‍ക്ക് കിട്ടിയോ എന്ന കാര്യത്തില്‍ എനിക്കും എന്നെപ്പോലെ പലര്‍ക്കും സംശയമുണ്ടായാല്‍ കുറ്റം പറയാനാവില്ല. തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സില്‍ സജീവമായിത്തന്നെ നില നില്‍ക്കും. എന്നെ സിനിമയില്‍ ‘മേനവനേ ‘ എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് ഞാന്‍ നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍