32 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു.. ഇത് വലിയൊരു എക്‌സ്പീരിയന്‍സ് ആണ്, നിങ്ങള്‍ എന്‍ജോയ് ചെയ്യും: ബാബു ആന്റണി

32 വര്‍ഷത്തിനു ശേഷം വീണ്ടും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ബാബു ആന്റണി. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ബാബു ആന്റണി സംസാരിച്ചത്. മണിരത്‌നത്തിന്റെ അഞ്ജലി എന്ന സിനിമയിലാണ് ബാബു ആന്റണി നേരത്തെ അഭിനയിച്ചത്.

ഭരതേട്ടനാണ് തന്നെ സിനിമയില്‍ ഇന്‍ഡ്രൊഡ്യൂസ് ചെയ്തത്. പക്ഷെ ഇപ്പോഴും തന്റെ മനസില്‍ മണി രത്‌നം സാറും ഫാസില്‍ സാറും ഒക്കെ ഗുരുക്കന്മാരാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. മണി സാറിന്റെ കൂടെ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ജലി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു.

അത് കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഒരു പടം ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. വലിയ ഒരു എക്‌സ്പീരിയന്‍സാണ് ഈ സിനിമ. ഈ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും ഇതില്‍ അഭിനയിച്ച അഭിനേതാക്കളാണെങ്കിലും, അവരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.

സിനിമയക്കായി താന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ഈ പടം ഉറപ്പായും എന്‍ജോയ് ചെയ്യുമെന്ന് വിശ്വാസമുണ്ട് എന്നാണ് ചെന്നൈയില്‍ വച്ച് നടന്ന പ്രസ്മീറ്റില്‍ ബാബു ആന്റണി പറഞ്ഞത്. 1990ല്‍ എത്തിയ ചിത്രമാണ് അഞ്ജലി. സെപ്റ്റംബര്‍ 30ന് ആണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന