സിനിമയില്‍ ചില ഗ്യാങ്ങുകള്‍ എനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു: എ.ആര്‍ റഹ്മാന്‍

ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍. സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച “ദില്‍ ബേച്ചാര”യാണ് റഹ്മാന്‍ സംഗീതമൊരുക്കിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം.

ദില്‍ ബേച്ചാരയുടെ സംവിധായകന്‍ മുകേഷ് ഛബ്ര തന്നെ സമീപിച്ചപ്പോള്‍ പലരും റഹ്മാന് പിന്നാലെ പോകണ്ട എന്ന് ഉപദേശിച്ചിരുന്നതായാണ് തന്നോട് പറഞ്ഞതെന്ന് ഒരു എഫ്.എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ വെളിപ്പെടുത്തി.

“”ബോളിവുഡില്‍ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ ബേചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. ഒന്നാലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തത്.””

“”എന്തു കൊണ്ടാണ് വളരെക്കുറച്ച്, കൊമ്മേര്‍ഷ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്. ആളുകള്‍ എന്നില്‍ നിന്നും ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കുന്നുമുണ്ട്”” എന്നാണ് റഹ്മാന്‍ വ്യക്തമാക്കിയത്.

Latest Stories

നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി