'പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട' എന്നാണ് അമ്മയുടെ ഒരു ലൈന്‍..; കാന്‍സര്‍ വിവരം പങ്കുവച്ച് നടന്‍ സുനില്‍ സൂര്യ

തന്റെ അമ്മയുടെ കാന്‍സര്‍ വിവരം പങ്കുവച്ച് ‘തിങ്കളാഴ്ച നിശ്ചയം’ നടന്‍ സുനില്‍ സൂര്യ. ആറ് മാസം മുമ്പ് വരെ അല്‍പം ഷുഗറും പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെയാണ് അര്‍ബുദം ബാധിച്ചെന്ന വിവരം അറിഞ്ഞത്. പക്ഷെ ഞാനും അമ്മയും ഡബിള്‍ സ്ട്രോംഗ് ആണ്. ‘പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട’ എന്നാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈന്‍. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് എന്നാണ് സുനില്‍ സൂര്യ പറയുന്നത്.

സുനില്‍ സൂര്യയുടെ കുറിപ്പ്:

ഇന്ന് 2025 ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമാണല്ലോ? പുതുവര്‍ഷ ദിനത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചപ്പോള്‍ ഈ വര്‍ഷം മുതല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും തെറ്റിപ്പോയി. ആറ് മാസം മുമ്പ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അര്‍ബുതം ഉണ്ടെന്ന സത്യം മറനീക്കി പുറത്തു വന്നു. പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ് ആണ്, ഡബിള്‍ സ്ട്രോങ്ങ്. ഒപ്പം കുടുംബവും, ബന്ധുക്കളും, കൂട്ടുകാരും ഡോക്ടര്‍മ്മാരും എല്ലാവരും അമ്മയ്‌ക്കൊപ്പം ഉണ്ട്.

മരുന്നിനൊപ്പം അമ്മയ്ക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണ് പ്രധാനം എന്ന് ഈ വേളയില്‍ ഞാന്‍ മനസ്സിലാക്കുന്നു. യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ തീം’ പക്ഷെ അമ്മ പറയുന്നത് ‘അതിനേക്കാള്‍ നല്ലത് വേറെ ഒന്നുണ്ട്. ‘പോയാല്‍ ഒരു കോഴി, കിട്ടിയാല്‍ ഒരു മുട്ട’ നീ ഫേസ്ബുക്കില്‍ കുറിച്ചോ എന്നാണ്. അതാണ് രോഗം ഉണ്ടെന്ന് അറിഞ്ഞ ശേഷം അമ്മയുടെ ഒരു ലൈന്‍. എങ്കിലും അമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

ആര്‍ക്കും ഈ രോഗം വരരുതേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. മരുന്നും, ഭക്ഷണവും, വെള്ളവും, എല്ലാം അമ്മയ്ക്ക് മുറയ്ക്ക് നല്‍കുന്നുവെങ്കിലും ട്രീറ്റ്മെന്റ് നടക്കുന്നതിനാല്‍ അമ്മയുടെ പ്രായം വെച്ച് പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെ ഏറെയാണ്. അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കരുത് എന്നാണ് ഡോക്ടര്‍മ്മാര്‍ അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ ഇതൊരു അറിയിപ്പായി കണ്ട് പ്രിയപ്പെട്ടവര്‍ സഹകരിക്കുമല്ലോ. ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളും ഉണ്ടാവണം. നന്ദി.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”