'വേണു ഷൂട്ടിംഗ് സെറ്റിലെ പ്രശ്‌നക്കാരന്‍, അടിസ്ഥാനപരമായി ഒരു കമ്മ്യൂണിസ്റ്റുകാരനാണ്'; ഛായാഗ്രാഹകനെ കുറിച്ച് ലാല്‍

ഛായാഗ്രാഹകന്‍ വേണു ഷൂട്ടിംഗ് സെറ്റിലെ പ്രശ്‌നക്കാരനാണെന്ന് നടനും സംവിധായകനുമായ ലാല്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ എല്ലാം ന്യായത്തിന് വേണ്ടിയാണെന്നും താരം പറയുന്നു. ലാലിസം എന്ന പരിപാടിയില്‍ വിയറ്റ്നാം കോളനി എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടയില്‍ ലാലിന്റെ വാക്കുകള്‍.

മോഹന്‍ലാല്‍ ആണ് വേണുവിന്റെ ദേഷ്യത്തെ കുറിച്ച് ആദ്യം പറയുന്നത്. സെറ്റില്‍ ഷൂട്ടിംഗ് വേണു എന്നല്ല, ഷൗട്ടിംഗ് വേണു എന്നാണ് പറയുക എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനിയുടെ ഛായാഗ്രാഹകന്‍ വേണു ആയിരുന്നു.

വേണു അടിസ്ഥാനപരമായി ഒരു കമ്യൂണിസ്റ്റുകാരനാണ്. എപ്പോഴും ന്യായത്തിന് വേണ്ടിയും തൊഴിലാളികള്‍ക്ക് വേണ്ടിയും ഒക്കെ ആയിരിക്കും വേണു പറയുക. സെറ്റില്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ഭക്ഷണം ശരിയായിട്ട് കിട്ടിയില്ല എന്ന പ്രശ്നത്തിലൊക്കെ ആയിരിക്കും ചിലപ്പോള്‍ ഷൂട്ടിംഗ് മുടക്കുന്നതൊക്കെ.

ശബ്ദം ബഹളവുമൊക്കെ ഉണ്ടാക്കി, പ്രൊഡ്യൂസറെ ചീത്ത പറഞ്ഞ്, അടിക്കാന്‍ പോയി… അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സിനിമയില്‍ എല്ലാവരും നിസാരമെന്ന് തള്ളിക്കളയുന്ന, വളരെ ന്യായമായ കാര്യങ്ങള്‍ക്കായിരിക്കും. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വേണു ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത് തനിക്കൊപ്പമാണെന്നും ലാല്‍ പറഞ്ഞു.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു