' അന്ന് അദ്ദേഹം ചെയ്തത് വലിയ കാര്യമാണ്'; മോഹൻലാലിനെ കുറിച്ച് ലക്ഷ്മി ​ഗോപാലസ്വാമി

മലയാളിയല്ലെങ്കിലും സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ​​ഗോപാലസ്വാമി. ഒരു കാലത്ത് മലയാള സിനിമയിലെ എല്ലാ നായക നടൻമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് ശ്ര​ദ്ധ നേടുന്നത്. മോഹൻലാൽ നല്ല മനസ്സിനുടമയാണെന്നാണ് ലക്ഷ്മി പറയുന്നത്. തനിക്കത് നേരിട്ടനുഭവമുണ്ടെന്നും മഴവിൽ മനോരമയിൽ നടന്ന പരിപാടിക്കിടെയാണ് അവർ പറഞ്ഞത്.

മോഹൻലാലും താനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കീർത്തി ചക്ര. ആ സമയത്ത് ലാലേട്ടൻ ​അവിടെ അടുത്ത് ​ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഹോട്ടൽ ദൂരെ ആയിരുന്നു.  ചിത്രത്തിലെ മുകിലേ മുകിലേ പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഭാരതപ്പുഴ മുഴുവൻ വെള്ളം വറ്റി ഡ്രെെ ആയിരുന്നു. ഭയങ്കര ചൂടായിരുന്നു ആ സമയത്ത്. തനിക്ക് തലവേദനയുടെ പ്രശ്നം ഉണ്ടായിരുന്നു.  ലൊക്കേഷന് അടുത്തായതിനാൽ  ഗസ്റ്റ് ഹൗസിലായിരുന്നു ലഞ്ച് അറേഞ്ച് ചെയ്തത്.

താനും തന്റെ ​ഹെയർ ഡ്രസറും അവിടെ പോയി തനിക്ക് തലവേദനയുണ്ടെന്ന് മനസ്സിലാക്കിയ ലാലേട്ടൻ അദ്ദേഹത്തിൻ്റെ റൂം  എനിക്ക് വിട്ടു തന്നു. അദ്ദേഹം പുറത്ത് വരാന്തയിലെ ചൂട് ഫാനിന് ചുവട്ടിൽ ഇരുന്നു. തനിക്കാെരു ബാം തന്ന് റെസ്റ്റ് എടുക്കൂ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത് . കലാ മാസ്റ്ററെ വിളിച്ചിട്ട് ലക്ഷ്മിക്ക് നല്ല തലവേദനയുണ്ട്. 45 മിനുട്ട് കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു. എനിക്കത് അവിശ്വസനീയം ആയിരുന്നു. താരമല്ല ഏത് നടനായാലും വലിയ കാര്യമാണ് അന്ന് അദ്ദേഹം ചെയ്തതെന്ന് ലക്ഷ്മി ​ഗോപാല സ്വാമി പറഞ്ഞു.

.കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമ ചെയ്യുമ്പോഴുണ്ടായ രസകരമായ സംഭവവും നടി ഓർത്തു. ഈ സിനിമയ്ക്ക് വിളിക്കുന്നതിന് മുമ്പ് ഞാൻ തടിവെച്ചിരുന്നു. അതിനാൽ സെറ്റിലെത്തിയ ശേഷം ഭയങ്കര ഡയറ്റിം​ഗ് ആയിരുന്നു. പക്ഷെ പിന്നീട് ഡയറ്റിന്റെ ഭക്ഷണം, സെറ്റിലെ ഭക്ഷണം തുടങ്ങി എല്ലാം കഴിക്കാൻ തുടങ്ങിയെന്നും ജയറാം ഇത് കണ്ട് തന്നെ കളിയാക്കിയെന്നും ലക്ഷ്മി ​ഗോപാലസ്വാമി ഓർത്തു.

Latest Stories

"ലോർഡ്‌സിൽ ഇന്ത്യൻ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ, ആരാധകർ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി"; ഇടപെട്ട് കാർത്തിക്

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം