നന്ദിയുണ്ട്, അതൊക്കെ ശരി തന്നെ, പക്ഷേ സല്‍മാന്റെ പുറകില്‍ തൂങ്ങി കിടക്കുന്ന കുരങ്ങല്ല ഞാനെന്ന് മനസ്സിലാക്കണം: സറീന്‍ ഖാന്‍

സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡ് വൃത്തങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന കഥകളെക്കുറിച്ച് പ്രതികരിച്ച് സറീന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ അല്ല ബോളിവുഡില്‍ അവസരങ്ങള്‍ ഉണ്ടാക്കി തന്നത്. തന്റെ വിജയത്തില്‍ താന്‍ മാത്രമാണ് പ്രയത്നിച്ചതെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ അത് മനസ്സിലാക്കണമെന്നും സറീന്‍ ഖാന്‍ പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സറീന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.’സല്‍മാനോട് നന്ദിയുള്ള വ്യക്തിയാണ്. കാരണം ‘വീര്‍’ എന്ന സിനിമയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയില്‍ എത്തില്ലായിരുന്നു. അദ്ദേഹം എനിക്ക് വീറിലൂടെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു തന്നു. സല്‍മാന്‍ ഒരു അത്ഭുത വ്യക്തിയാണ്’.- സറീന്‍ പറഞ്ഞു.

സല്‍മാന്റെ പുറകില്‍ കുരങ്ങനെപ്പോലെ നടക്കാനും ചെറിയ കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാനും കഴിയില്ല. എന്നാല്‍ എല്ലാവരും കരുതുന്നത് ഞാന്‍ ചെയ്യുന്ന എല്ലാ ജോലികളും അദ്ദേഹത്തിലൂടെയാണ് ലഭിക്കുന്നതെന്നാണ്. അത് ശരിയല്ല. സല്‍മാന്‍ എന്റെ സുഹൃത്താണ്.

ഒരു ഫോണ്‍ അകലെ ഉണ്ടാകാറുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തെ ശല്യം ചെയ്യാറില്ല.-സറീന്‍ കൂട്ടിച്ചേര്‍ത്തു’. സല്‍മാന്‍ ഖാന്‍ നായകനായ ‘വീര്‍’ എന്ന ചിത്രത്തിലൂടെയാണ് സറിന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം പരാജയമായിരുന്നെങ്കിലും സല്‍മാന്‍ സറീന്‍ ജോഡിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Latest Stories

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍