രണ്‍വീറിനൊപ്പം ജോണി സിന്‍സ് ബോളിവുഡില്‍; വീഡിയോ വൈറല്‍

ഇന്ത്യന്‍ പരസ്യത്തില്‍ അഭിനയിച്ച് അമേരിക്കന്‍ പോണ്‍ താരം ജോണി സിന്‍സ്. രണ്‍വീര്‍ സിംഗിനൊപ്പമാണ് ജോണി സിന്‍സ് പരസ്യത്തില്‍ എത്തിയിരിക്കുന്നത്. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവര്‍ രണ്ടു പേരും ഒന്നിച്ചെത്തിയത്.

ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഭാവ്‌ന ചൗഹാന്‍ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അയപ്പ കെ.എം ആണ് പരസ്യത്തിന്റെ സംവിധായകന്‍.

ഈ പരസ്യം രണ്‍വീര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് പരസ്യത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോണി സിന്‍സിനൊപ്പം ഒരേ ഫ്രെയ്മില്‍ രണ്‍വീറിനെ കാണാനാകുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോണിക്ക് ഇനി ബോളിവുഡിലും ഒരുകൈ നോക്കാമെന്നും കമന്റുകള്‍ വരുന്നുണ്ട്.

മുന്‍ പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡില്‍ ശ്രദ്ധ നേടുന്ന താരമാണ്. തെന്നിന്ത്യന്‍ സിനിമകളിലും താരം വേഷമിടുന്നുണ്ട്. അതേ പോലെ തന്നെ ജോണി സിന്‍സിനും ബോളിവുഡില്‍ ശ്രദ്ധ നേടാം എന്ന കമന്റുകളും എത്തുന്നുണ്ട്.

Latest Stories

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ